ഗുവാഹത്തി: കോൺഗ്രസിനെ വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസ് ഒരു കുടുംബ കേന്ദ്രീകൃത പാർട്ടിയാണെന്നും അതിന്റെ അജണ്ട രൂപപ്പെടുന്നത് ഒരു കുടുംബത്തിന്റെ ഊണുമുറിയിലാണെന്നും അദ്ദേഹം പരിഹസിച്ചു.
ഒരു കോൺഗ്രസ് അംഗത്തെ സംബന്ധിച്ചിടത്തോളം, സോണിയാ ഗാന്ധിയുമായോ രാഹുൽ ഗാന്ധിയുമായോ മേശ പങ്കിടുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൂടാതെ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അത് സംസ്ഥാന യൂണിറ്റുകളായി ചുരുങ്ങുമെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം മറുവശത്ത് ബിജെപി ഒരു ജനാധിപത്യ പാർട്ടിയാണ്. അതിന്റെ പ്രവർത്തകർ രൂപീകരിച്ചതാണ് ഈ പാർട്ടി. വരാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിൽ സഖ്യകക്ഷികൾക്കൊപ്പം 400-ലധികം സീറ്റുകൾ നേടുമെന്നും ശർമ്മ ഉറപ്പിച്ചു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: