ന്യൂദല്‍ഹി: ഭാരതത്തിലെ ഏറ്റവും കരുത്തനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് സര്‍വേ. മാത്രമല്ല ഓരോ വര്‍ഷം കഴിയുന്തോറും മോദിയുടെ ജനപ്രീതി വര്‍ധിച്ചുവരികയാണെന്നും സര്‍വേയില്‍ തെളിയുന്നു.
രാജ്യത്തെ ഏറ്റവും ശക്തരായ നൂറു പേരുടെ പട്ടികയാണ് ഇന്ത്യന്‍ എക്സ്പ്രസ് സര്‍വേയിലൂടെ തയാറാക്കിയത്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് രണ്ടാമന്, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതാണ് മൂന്നാം സ്ഥാനത്ത്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, വിദേശകാര്യ മന്ത്രി ഡാ.എസ്. ജയശങ്കര്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്, ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദ, പ്രമുഖ വ്യവസായി ഗൗതം അദാനി എന്നിവരാണ് നാലു മുതല്‍ പത്തു വരെ സ്ഥാനത്തുള്ളത്.
സാമൂഹ്യ മാധ്യമമായ എക്സില്‍ മോദിയെ പിന്തുടരുന്നത് 95.6 ദശലക്ഷം പേരാണ്. മറ്റു ലോക നേതാക്കള്‍ക്ക് ആര്‍ക്കും ഇത്രയും ഫോളോവര്‍മാര്‍ ഇല്ല. മുകേഷ് അംബാനി
11-ാം സ്ഥാനത്താണ്. 15-ാം സ്ഥാനത്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുലാണ് പട്ടികയില്‍ പതിനാറാമന്‍. ആപ്പ് നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് പതിനെട്ടാമനാണ്, ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസാണ് 19-ാംസ്ഥാനത്ത്. സോണിയയുടെ സ്ഥാനം 29-ാമതാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 36-ാമതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: