കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ടത് കമ്യൂണിസ്റ്റുകാരുടെ ഉത്തരവാദിത്തമാണെന്നും തൃശ്ശൂരിലെ കമ്യൂണിസ്റ്റുകാര്‍ തനിക്ക് വോട്ട് നല്കി വിജയിപ്പിക്കണമെന്നും ടി.എന്‍ പ്രതാപന്.
‘ബിജെപിയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശത്രു. ദേശീയ തലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചാണ്. ദേശീയതലത്തില്‍ സംഘപരിവാര്‍ ശക്തികളെ നേരിടുന്നത് ഇന്‍ഡി മുന്നണിയാണ്.അതുകൊണ്ട് സിപിഎമ്മും സിപിഐയുമായുമെല്ലാം ഞങ്ങള്‍ക്ക് ധാരണയുണ്ട്. കോണ്‍ഗ്രസിന് എംപിമാരുടെ എണ്ണം കൂടിയാലേ ദേശീയതലത്തില്‍ കാര്യമുള്ളൂ.
കോണ്‍ഗ്രസിന് എംപിമാരെ ഉണ്ടാക്കി നല്കേണ്ടത്കമ്യൂണിസ്റ്റുകാരുടെ ഉത്തരവാദിത്തമാണ്. എല്‍ഡിഎഫിന് എംപിമാര്‍ ഉണ്ടായിട്ട് ദേശീയതലത്തില്‍ കാര്യമില്ല. കോണ്‍ഗ്രസിനാണ് എംപിമാരെ ആവശ്യം. അതുകൊണ്ട് ബിജെപി കേന്ദ്രത്തില്‍ വരരുതെന്ന് ആഗ്രഹിക്കുന്ന കമ്യൂണിസ്റ്റുകാരെല്ലാം എനിക്ക് വോട്ട് ചെയ്യണം, ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പ്രതാപന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: