ആലുവ : പുത്തൻവേലിക്കരയിൽ വൻ മണൽ വേട്ട . മണൽ വാരിക്കൊണ്ടിരുന്ന നാല് വഞ്ചികൾ പുത്തൻവേലിക്കര പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട പതിനേഴ് പേർ അറസ്റ്റിലായി.
മാഞ്ഞാലി കളത്തിൽ അനിൽ (45), പുത്തൻവേലിക്കര നികത്തും തറ പരമേശ്വരൻ (55), മാഞ്ഞാലി അനന്തൻ കാട് ഷിജു (40), ഐക്കരേത്ത് അനീഷ് (39), തിരുവഞ്ചിക്കുളം കൂവപ്പറമ്പിൽ വിജേഷ് (41), കൊച്ചങ്ങാടി മഠത്തിപ്പറമ്പിൽ വിനോദ് (44), മൂത്തകുന്നം വേലിക്കകത്ത് തമ്പി (57), വടക്കും പുറം കൈതത്തറ മനോജ് (40), ഉല്ലാസ് നഗർ തറയിൽ ഫ്രാൻസിസ് (46), ഫെറിക്കടവ് കോനത്ത് ആന്റണി (50), കുറുമ്പൻ തുരുത്ത് മുട്ടിക്കൽ നൈഷു (45), ഓളാട്ടുപുരത്ത് തോമസ് (52), കഥനാട്ട് ഷജിത്ത് (39), കോട്ടുവള്ളിക്കാട് പുഴമ്പിള്ളിശേരി ബാബു (55), മുനിപ്പറമ്പിൽ റെജി (42), ചേന്ദമംഗലം അമ്മൻചേരിൽ രാമകൃഷ്ണൻ (57), കൊടുങ്ങല്ലൂർ കോഴിപ്പറമ്പിൽ സുധി (50) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കുരിശങ്കൽ ക്കടവിൽ നിന്നും 150 മീറ്റർ ദൂരെ പുഴയിൽ നിന്ന് മണൽ വാരിക്കൊണ്ടിരുന്ന സംഘമാണ് ആദ്യം പിടിയിലായത്. എത്തിയപ്പോൾ സംഘം തോട്ടി ഉപയോഗിച്ച് മണൽ വാരുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ രാത്രി പത്തരയോടെ കടവിൽ നിന്നും ഇരുന്നൂറ് മീറ്റർ ദൂരെ മണൽ വാരുകയായിരുന്ന അഞ്ച് പേരടങ്ങുന്ന സംഘത്തെ മണലും വഞ്ചിയും ഉൾപ്പടെ കസ്റ്റഡിയിലെടുത്തു.
രാത്രി തന്നെ നടന്ന പരിശോധനയിൽ മറ്റൊരു സംഘത്തേയും പിടികൂടി. മണൽ വാരുന്നതിനുപയോഗിക്കുന്ന സാധന സാമഗ്രികളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ അനിൽ ജോർജ്ജ്, എസ്.ഐമാരായ കെ .എസ് ജോഷി, പി.ആർ സലിൻ കുമാർ, സീനിയർ സി.പി.ഒ മാരായ ഐ.എസ് ജയരാജ്, ടി.എ ഹാരിസ്, ടി.എസ് സുബീഷ്, കെ.ജെ. ഷാരോ, സി.പി.ഒ സി.ബി അരവിന്ദ്, എൻ.വി ബൈജു , എം.ജി നിഖിൽ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: