തിരുവനന്തപുരം: കാര്യവട്ടം കാമ്പസിനുള്ളിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശി അവിനാശ് ആനന്ദിന്റേതെന്ന് പ്രാഥമിക നിഗമനം.
അസ്ഥികൂടത്തിന് സമീപത്തുനിന്ന് അവിനാശ് ആനന്ദിന്റെ തലശ്ശേരി വിലാസത്തിലുള്ള ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നും ടൈയും തൊപ്പിയും കണ്ണടയും കണ്ടെത്തിയിരുന്നു. കുരുക്കിട്ട ഒരു കയറും ഉള്ളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനാകൂ.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലും കാക്കനാട് ഇന്‍ഫോ പാര്‍ക്കിലും ജോലി ചെയ്ത അവിനാശിനെ അഞ്ച് വര്‍ഷമായി കാണാനില്ല. 2017 മുതല്‍ അവിനാശിനെ കാണാതായതായി രക്ഷിതാക്കള്‍ ചെന്നൈ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തലശേരിയില്‍ ഇവരുടെ കുടുംബ വീട് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴില്ല. കുടുംബം വര്‍ഷങ്ങള്‍ക്ക് മുമ്പേ ചെന്നൈയിലേക്ക് താമസം മാറി. അവിനാശിന്റെ പിതാവ് നാളെ തിരുവനന്തപുരത്ത് എത്തും.
ബുധനാഴ്ച വൈകുന്നേരമാണ് കാമ്പസിലെ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന 20 അടിയോളം താഴ്ചയുള്ള വാട്ടര്‍ ടാങ്കിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നു രാവിലെ പോലീസും അഗ്നിശമന സേനയും ഫോറന്‍സിക് സംഘവും ടാങ്കിനുള്ളില്‍ ഇറങ്ങിയാണ് അസ്ഥികൂടം പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: