പട്‌ന: ബീഹാറിൽ പ്രവർത്തിക്കുന്ന ഭൂമി, മണൽ, മദ്യം മാഫിയകൾക്കെതിരെ കർശനമായ നിയമം കൊണ്ടുവരുമെന്ന് ബിഹാറിലെ എൻഡിഎ സർക്കാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഭൂ-മണൽ-മദ്യ മാഫിയകളെ തച്ചുടയ്‌ക്കും. ഇത്തരത്തിൽ പ്രവർത്തിക്കുന്ന മാഫിയകളെ കൈകാര്യം ചെയ്യുന്നതിനുള്ള നിയമം ആവിഷ്കരിക്കാനുള്ള ശ്രമങ്ങളിലാണ് സർക്കാരെന്ന് അദ്ദേഹം പറഞ്ഞു.
ബിഹാറിലെ ഉൾനാടൻ പ്രദേശങ്ങളിൽ അനധികൃത മദ്യവ്യവസായവും ഭൂമാഫിയയും പ്രവർത്തിക്കുന്നത് തുടർക്കഥയാണ്. പലപ്പോഴും ഇത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരടക്കമുള്ളവർക്ക് ജീവഹാനി സംഭവിച്ചിട്ടുമുണ്ട്. ഈ അവസരത്തിൽ പുതിയ നിയമം ഏറെ ആശ്വാസമാകുമെന്നാണ് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: