ന്യൂഡൽഹി: സിനിമാ സെൻസറിംഗ് ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. എന്നാൽ യു,എ,എസ് വിഭാഗങ്ങളിൽ മാറ്റമുണ്ടാകില്ല. അധികമായി മൂന്ന് ഉപവിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തും. കാഴ്ചക്കാരുടെ പ്രായത്തിന് അനുസരിച്ചാകും ഇത് നിർണയിക്കുക. യുഎ വിഭാഗത്തിലെ സിനിമകൾ മൂന്ന് ഉപവിഭാഗങ്ങളായി തിരിച്ച് സർട്ടിഫിക്കറ്റ് നൽകും.
ഏഴ് വയസിന് മുകളിലായി പ്രായമുള്ളവർക്ക് കാണാവുന്ന യുഎ 7 പ്ലസ്, 13 വയസിന് മുകളിലുള്ളവർക്കായി യുഎ 13 പ്ലസ്, 16 വയസിന് മുകളിലുള്ളവർക്ക് യുഎ 16 പ്ലസ് എന്നിങ്ങനെ ഉപവിഭാഗങ്ങളായി തിരിക്കും. സെൻസർ ബോർഡിൽ വനിതാ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. ബോർഡിൽ ചുരുങ്ങിയത് മൂന്നിൽ ഒന്ന് വനിതകൾ എന്ന നിലയിലാകും കണക്കിലെടുക്കുക. ഇതോടെ വനിതാ പങ്കാളിത്തം 50 ശതമാനം കണക്കിലേക്കെത്തും.
സർട്ടിഫിക്കേഷൻ നടപടികളിലെ തേർഡ് പാർട്ടി ഇടപെടൽ ഒഴിവാക്കി നേരിട്ടാകും നീക്കം. സെൻസറിംഗിന് ഓൺലൈൻ മുഖേന അപേക്ഷിക്കാവുന്നതാണ്. ടെലിവിഷനിൽ പ്രദർശിപ്പിക്കാൻ സിനിമകളുടെ സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തുന്നതിനായി ഇ-സിനിപ്രാൺ പോർട്ടൽ മുഖേന അപേക്ഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: