കൊച്ചി: കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 55-കാരന്റെ ശ്വാസകോശത്തിൽ നിന്നും പാറ്റയെ കണ്ടെത്തി. നാല് സെന്റീമീറ്ററോളം നീളം വരുന്ന പാറ്റയെയാണ് ഡോക്ടർമാർ പുറത്തെടുത്തത്. ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഇടത്തേ ശ്വാസകോശത്തിൽ നിന്നും പാറ്റയെ നീക്കം ചെയ്തത്.
ശ്വസന സംബന്ധമായ പ്രശ്നത്തെ തുടർന്ന് ഓക്സിജൻ നൽകുന്നതിന് ഇയാൾക്ക് കഴുത്ത് തുളച്ച് ട്യൂബ് ഇട്ടിരുന്നു. ഇതിലൂടെയാകാം പാറ്റ ശ്വാസകോശത്തിനുള്ളിൽ എത്തിയതെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം. ശ്വാസനാളിയിലൂടെ എന്തോ കയറിപ്പോയതായി ഇയാൾക്ക് തോന്നിയിരുന്നു. ഇതിന് പിന്നാലെ ശ്വാസതടസം രൂക്ഷമായി. ഇതേ തുടർന്ന് എക്സ്റേ നോക്കിയെങ്കിലും അസ്വാഭാവികത കണ്ടില്ല.
തുടർന്ന് ഇഎൻടി വിഭാഗം ബ്രോങ്കോസ്പി നടത്തിയാണ് ശ്വാസകോശത്തിൽ പാറ്റയെ കണ്ടെത്തിയത്. പിന്നാലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മെഡിക്കൽ സംഘം രോഗിയെ പരിശോധിക്കുകയും പാറ്റയെ പുറത്തെടുക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: