റഷ്യൻ-യുഎസ് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കൂട്ടിയിടിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. നാസയുടെ തെർമോസ്ഫിയർ ലോണോസ്ഫിയർ മെസോസ്ഫിയർ എനർജെറ്റിക് ആൻഡ് ഡൈനാമിക്സ് അഥവാ ടൈംഡ് ദൗത്യത്തിനായുള്ള ഉപഗ്രഹവും റഷ്യയുടെ കോസ്മോസ് 2221 ഉപഗ്രഹവും തമ്മിലാണ് കൂട്ടിയിടിക്കാൻ സാധ്യത. ഭൂമിയിൽ നിന്നും 600 കിലോമീറ്റർ ഉയരത്തിൽ ഇരു ഉപഗ്രഹങ്ങളും അടുത്തെത്തും.
ഇവയുടെ ഭ്രമണപഥം ക്രമീകരിക്കാൻ സാധിക്കില്ല എന്നതാണ് പ്രധാന വെല്ലുവിളി. എന്നാൽ നേരിയ വ്യത്യാസത്തിൽ ഉപഗ്രഹങ്ങൾ പരസ്പരം കൂട്ടിമുട്ടാതെ കടന്നു പോകാനും ഇടയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രണ്ട് ഉപഗ്രഹങ്ങളും തമ്മിലുള്ള കൂട്ടിയിടി മറ്റ് ഉപഗ്രഹങ്ങളുടെ സാധാരണ നിലയെയും പ്രതികൂലമായി ബാധിച്ചേക്കാം.
കൂട്ടിയിടി സംഭവിച്ചാൽ വലിയ തോതിൽ ബഹിരാകാശ അവശിഷ്ടങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനുള്ള സാധ്യതയേറെയാണ്. ഇത് ഭ്രമണപഥത്തിലൂടെ ചുറ്റുന്ന മറ്റ് ഉപഗ്രഹങ്ങൾക്ക് വെല്ലുവിളിയായേക്കാം. ഭൂമിയുടെ ഉപരിതല അന്തരീക്ഷം പഠിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഉപഗ്രഹമാണ് നാസയുടെ ടൈംഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: