ബെംഗളൂരു: ബൈജൂസില്‍ പണം നിക്ഷേപിച്ച വിദേശ നിക്ഷേപക കമ്പനികളുടെ പരാതിയില്‍ ബൈജു രവീന്ദ്രന് നോട്ടീസയച്ച് ബെംഗളൂരുവിലെ ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി). ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍റ് ലേണ്‍ എന്ന കമ്പനിയുടമ ബൈജുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കടമായി നല്‍കിയ പണം തിരിച്ചുകിട്ടാന്‍ കമ്പനിയുടെ സ്വത്ത് പണമാക്കി മാറ്റി തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് ഗ്ലാസ് ട്രസ്റ്റ് എല്‍എല്‍സി എന്ന വിദേശകമ്പനിയാണ് എന്‍സിഎല്‍ടിയില്‍ പരാതി നല്‍കിയത്.
ബാങ്കിംഗ് ഇതര വായ്പ ഏജന്‍സിയായ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലാസ് ട്രസ്റ്റ്. ബൈജൂസിന് 120 കോടി ഡോളര്‍ വായ്പ നല്‍കിയ നൂറില്‍പരം വായ്പാദാതാക്കളുടെ പ്രതിനിധിയായാണ് ഗ്ലാസ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്.
വായ്പാ തിരിച്ചടവ് ബൈജൂസ് മുടക്കിയെന്ന പരാതിയുമായാണ് ഗ്ലാസ് ട്രസ്റ്റ് ആദ്യം എന്‍സിഎല്‍ടിയെ സമീപിച്ചത്. ഏകദേശം 8000 കോടി രൂപയുടെ വായ്പാ തിരിച്ചടവിലാണ് ബൈജൂസ് വീഴ്ച വരുത്തിയതെന്ന് ഗ്ലാസ് ട്രസ്റ്റ് പറയുന്നു.
2022 മുതലാണ് വായ്പ തിരിച്ചടക്കുന്നതില്‍ ബൈജൂസ് വീഴ്ച വരുത്തിയത്. ഖെയ്താന്‍ ആന്‍റ് കമ്പനി വഴിയാണ് ഗ്ലാസ് ട്രസ്റ്റ് എന്‍സിഎല്‍ടിയ്‌ക്ക് പരാതി നല്‍കിയിരിക്കുന്നത്.
എല്‍സിഎല്‍ടി ജുഡീഷ്യല്‍ അംഗം കെ. ബിസ്വാള്‍, സാങ്കേതിക അംഗമായ മനോജ് കുമാര്‍ ദുബെ എന്നിവരാണ് ബൈജൂസിന് നോട്ടീസ് അയച്ചത്. മൂന്നാഴ്ചയ്‌ക്കകം മറുപടി നല്‍കണം.
ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍റ് ലേണിന്റെ സ്വത്തുക്കള്‍ പണമാക്കി മാറ്റി വായ്പ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് ബൈജൂസിന് വായ്പ നല്‍കിയ മറ്റ് മൂന്ന് യുഎസ് കമ്പനികള്‍ കൂടി എന്‍സിഎല്‍ടിയില്‍ പരാതി നല്‍കിയിട്ടുണ്ട്. സര്‍ഫര്‍ ടെക്നോളജീസ്, ടെലിപെര്‍ഫോര്‍മന്‍സ്് ബിസിനസ് സര്‍വ്വീസസ് എന്നി കമ്പനികളും പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ പരാതികള്‍ കേട്ടു.
158 കോടി ബൈജൂസ് നല്‍കേണ്ടതുണ്ടെന്നും കമ്പനി വിറ്റ് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും പരാതി നല്‍കി. അവകാശ ഓഹരി വിറ്റ് 20 കോടി രൂപ പിരിയ്‌ക്കാന്‍ ബൈജൂസ് നടത്തുന്ന ശ്രമം തടയണമെന്നും വിദേശ കമ്പനികള്‍ ആവശ്യപ്പട്ടിട്ടുണ്ട്. ഒരു യുഎസ് ഹെഡ്ജ് ഫണ്ടില്‍ നിന്നും 53 കോടി ഡോളര്‍ ബൈജൂസ് കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശ കമ്പനികള്‍ ആരോപിക്കുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അവകാശ ഓഹരി വില്‍പന നിര്‍ത്തിവെച്ചുകൂടേ എന്ന ഒരു നിര്‍ദേശവും എന്‍സിഎല്‍ടി ബൈജൂസിന് മുന്‍പില്‍ വെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: