ഏത് ചോദ്യത്തിനും ഉത്തരം നല്കുന്ന ചാറ്റ് ജിപിടിയ്ക്ക് ബദലായി ഈയിടെ ഗൂഗിള്‍ പുറത്തിറക്കിയ ജെമിനി എന്ന കൃത്രിമബുദ്ധിക്ക് തെറ്റുപറ്റിയെന്ന് ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചൈ. ലോകമെമ്പാടുനിന്നും പലരും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അബദ്ധമായ മറുപടികള്‍ പറയുക വഴി ജെമിനിയുടെ വിശ്വാസ്യതന്നെ തകര്‍ന്നതോടെ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ 9000 കോടി ഡോളര്‍ മൂല്യമിടിഞ്ഞു.
ജെമിനിയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് സുന്ദര്‍ പിച്ചൈ മാധ്യമങ്ങളോട് തുറന്നു സമ്മതിച്ചു. “ജെമിനിയുടെ ഉത്തരങ്ങള്‍ പലരേയും വേദനിപ്പിച്ചെന്നും പക്ഷപാതപരമാണെന്നും അറിഞ്ഞു. ഇത് ഒരിയ്ക്കലും സ്വീകാര്യമല്ലാത്ത തെറ്റാണ്.”- സുന്ദര്‍ പിച്ചൈ പറഞ്ഞു.
മോദിയെ ഫാസിസ്റ്റെന്ന് ജെമിനി വിളിച്ചപ്പോള്‍ രാഹുലും ജയറാം രമേശും കയ്യടിച്ചു
കഴിഞ്ഞ ആഴ്ച മോദി വിരുദ്ധ ജേണലിസ്റ്റായ മോദി ഫാസിസ്റ്റാണോ എന്ന ബിജെപി വിരുദ്ധ മാധ്യമപ്രവര്ത്തകന് അര്‍ണാബ് റേയുടെ ചോദ്യത്തിന് മോദിയുടെ ചില നയങ്ങളില്‍ ഫാസിസത്തിന്റെ സ്വഭാവമുണ്ടെന്ന ജെമിനിയുടെ ഉത്തരം പ്രതിപക്ഷപാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകളും എന്‍ജിഒകളും ആഘോഷിച്ചിരുന്നു. എന്നാല്‍ ചൈനയുടെ പ്രധാനമന്തി ഷീ ജിന്‍പിങ്ങ് ഫാസിസ്റ്റാണോ എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം പറയാന്‍ കഴിയില്ല എന്നാണ് ജെമിനി നല്കിയ ഉത്തരം. വാസ്തവത്തില്‍ ഹോങ്കാങ്ങിനും തായ് വാനും മേല്‍ കടന്നാക്രമണം നടത്തുന്ന, ഉയ്ഗുര് എന്ന മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങ്ങിനെ തികഞ്ഞ ഫാസിസ്റ്റ് എന്ന് പാശ്ചാത്യ രാജ്യങ്ങള്‍ വിശേഷിപ്പിക്കുമ്പോഴാണ് ജെമിനിയുടെ എവിടെയും തൊടാത്ത ഈ ഉത്തരം.
സുന്ദര്‍ പിച്ചൈയുടെ തല ഉരുളുമോ?
എന്തായാലും കുറ്റസമ്മതം നടത്തിയതോടെ മിക്കവാറും ജെമിനി നല്കുന്ന ഭീമാബദ്ധങ്ങളായ ഉത്തരങ്ങളുടെ പേരില്‍ സുന്ദര്‍ പിച്ചൈയുടെ സിഇഒ കേസര തെറിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നു. ജെമിനി എന്ന കൃത്രിമബുദ്ധിയിലൂടെ ഗൂഗിള്‍ ഇന്ത്യയിലെ ഐടി നിയമങ്ങള്‍ ലംഘിക്കുന്നു എന്നും ഇതിന് വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ഏറ്റവും തമാശ ഇലോണ്‍ മസ്കാണോ ഹിറ്റ് ലറാണോ സമൂഹത്തില്‍ കൂടുതല്‍ വിനാശകാരി എന്ന ചോദ്യത്തിന് പോലും ജെമിനിക്ക് ഉത്തരം നല്കാനായില്ലെന്നതാണ്. ഇലോണ്‍ മസ്കിന്റെ ട്വീറ്റുകളാണോ ഹിറ്റ്ലറാണോ പ്രവര്‍ത്തനങ്ങളാണോ ഏതാണ് കൂടുതല്‍ വിനാശകരം എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാന്‍ കഴിയില്ലെന്നും തീര്‍ച്ചയായും ഇലോണ്‍ മസ്കിന്റെ ട്വീറ്റുകള്‍ ഉപദ്രവകരമാണെങ്കിലും ഹിറ്റ്ലറുടെ നടപടികള്‍ ദശലക്ഷക്കണക്കിന് പേരുടെ മരണത്തിന് കാരണമായെങ്കിലും ഇതില്‍ ഏതാണ് കൂടുതല്‍ വിനാശകരമെന്നതിന് ഓരോരുത്തര്‍ക്കും അവരവരുടെ താല്പര്യങ്ങള്ക്കനുസരിച്ച് തീരുമാനിക്കാം എന്ന എവിടെയും തൊടാത്ത ഉത്തരമാണ് ജെമിനി നല്‍കിയത്. ഏത് സ്കൂള്‍ വിദ്യാര്‍ത്ഥിക്കും ഉത്തരം നല്കാവുന്ന ചോദ്യത്തിന് പോലും ജെമിനി ഉത്തരം പറയുന്നതില്‍ തെറ്റ് വരുത്തുകയാണ്. ഇതുപോലെ ആയിരക്കണക്കിന് അബദ്ധങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ ലോകമെമ്പാടും പങ്കുവെയ്ക്കപ്പെടുന്നത്.
ചാറ്റ് ജിപിടിയുടെ ഏഴയലത്ത് എത്തില്ല ജെമിനി
ഏത് ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്കുന്ന കൃത്രിമബുദ്ധിയായ ചാറ്റ് ജിപിടി ഏറെ കയ്യടി നേടിയിരുന്നു. ഇലോണ്‍ മസ്കിന് കൂടി പങ്കാളിത്തമുള്ള ഓപ്പണ്‍ എഐ എന്ന കമ്പനിയാണ് ചാറ്റ് ജിപിടി എന്ന കൃത്രിമബുദ്ധിയെ വികസിപ്പിച്ചെടുത്തത്. ചാറ്റ് ജിപിടിയെ വെല്ലുവിളിച്ചുകൊണ്ടാണ് ഗൂഗിള്‍ ജെമിനി എന്ന കൃത്രിമബുദ്ധി വികസിപ്പിച്ചത്. പണ്ട് ഭാഷാവിവര്ത്തനത്തിന് ഒരുങ്ങിയ ഗൂഗിളിന് സംഭവിച്ച അതേ ഭീമാബദ്ധങ്ങളാണ് ഇപ്പോള്‍ ജെമിനിയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ നാലയലത്ത് ജെമിനി എത്തില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തിക്കഴിഞ്ഞതോടെ ഗൂഗിള്‍ എന്ന ആഗോള ബ്രാന്റിന്റെ വിശ്വാസ്യത ചീട്ടുകൊട്ടാരം പോലെ തകരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: