മുംബയ്: രഞ്ജി ട്രോഫി കളിക്കണമെന്ന നിര്‍ദേശം പരിഗണിക്കാത്ത ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കുമെതിരെ നടപടിയുമായി ബിസിസിഐ. വാര്‍ഷിക കരാറില്‍ നിന്ന് ഇവരെ ബിസിസിഐ ഒഴിവാക്കി.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാനെന്ന് പറഞ്ഞ് ടീമില്‍ നിന്ന് അവധി ചോദിച്ചാണ് ഇഷാന്‍ കിഷന്‍ മടങ്ങിയത്. എന്നാല്‍ താരം ദുബായില്‍ അവധി ആഘോഷിക്കാന്‍ പോയതും ടിവി ഷോയില്‍ പങ്കെടുത്തതും ബോര്‍ഡ് ഗൗരവമായി എടുത്തു.
ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ രഞ്ജി ട്രോഫി കളിക്കണമെന്ന കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നിര്‍ദേശവും ഇഷാന്‍ കിഷന്‍ പാലിച്ചില്ല. ആരെയും നിര്‍ബന്ധിക്കില്ലെന്നും എന്നാല്‍ രഞ്ജി ട്രോഫി കളിക്കാതെ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്നും ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പറഞ്ഞിരുന്നു. രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ച കിഷന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഒപ്പം ഐപിഎല്ലിന് തയാറെടുക്കുന്ന വീഡിയോ പുറത്തായിരുന്നു.
അതേസമയം മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു വി സാംസണെ ബിസിസിഐ വാര്‍ഷിക കരാറില്‍ നിലനിര്‍ത്തി. ഗ്രേഡ് സിയിലാണ് സഞ്ജു ഉള്‍പ്പെട്ടിരിക്കുന്നത്. പുതിയ വാര്‍ഷിക കരാറില്‍ കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ബിസിസിഐ ബി ഗ്രേഡില്‍ നിന്ന് എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നല്‍കി.
പരിക്ക് മൂലം വിട്ട് നില്‍ക്കുന്ന താരങ്ങള്‍ ഒഴികെ മറ്റാര്‍ക്കും ദേശീയ ടീമിന്റെ മത്സരങ്ങളില്ലാത്തപ്പോള്‍ രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ അനുമതിയുണ്ടാകില്ലെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പുതിയ വാര്‍ഷിക കരാറും വിവിധ ഗ്രേഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങളും
എ പ്ലസ് : രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ
എ: രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ
ബി: സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, യശ്വസി ജയ്സ്വാള്‍
സി: റിങ്കു സിംഗ്, തിലക് വര്‍മ്മ, റിതുരാജ് ഗെയ്ക്വാദ്, രവി ബിഷ്ണോയി,വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ശിവം ദൂബെ, ജിതേഷ് ശര്‍മ്മ, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, കെ.എസ് ഭരത്, പ്രസീദ് കൃഷ്ണ, രജത് പാട്ടീദാര്‍, അവേശ് ഖാന്‍,
പ്രതികരിക്കാൻ ഇവിടെ എഴുതുക