നാഴികയ്ക്ക് നാല്പത് വട്ടം നവോത്ഥാനക്കാരും കമ്മ്യൂണിസ്റ്റുകാരും സാമൂഹ്യപ്രവര്‍ത്തകരും ദൈവനിഷേധം നടത്തുമ്പോഴും സമൂഹത്തില്‍ പ്രാര്‍ത്ഥനയോടുള്ള വിശ്വാസം കൂടിവരികയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ പൊങ്കാല.
പൊങ്കാലയിടാന്‍ എത്തുന്ന താരനിരയെ മാത്രം നോക്കിയാല്‍ മതി. ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന പൊങ്കാലയോടും വിശ്വാസത്തോടും പ്രാര്‍ത്ഥനയോടും ഉള്ള താല്പര്യം കൂടി വരുന്നത് കാണാം. ചിപ്പി എന്ന നടി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൊങ്കാലിയിടുന്നു. ആനിയും കുറെ വര്‍ഷങ്ങളായി പൊങ്കാലയിടുന്ന നടിയാണ്. സുരേഷ് ഗോപിയുടെ ഭാര്യ രാധികയും എല്ലാവര്‍ഷവും വീട്ടില്‍ പൊങ്കാലയിടുന്നു.
പക്ഷെ നോക്കൂ താരങ്ങളായ റെബേക്കയും മഞ്ജുപത്രോസും ഇക്കുറി എത്തിയ പുതിയ താരങ്ങളാണ്. ക്രിസ്ത്യന്‍ മതപശ്ചാത്തലത്തിലുള്ളവരായിട്ട് കൂടി അവര്‍ പൊങ്കാലയിട്ടു. അനുശ്രീ, താരാ കല്യാണ്‍ തുടങ്ങി ഒരു പിടി താരങ്ങളും പൊങ്കാലയിട്ടു. പുതിയ തലമുറക്കാരിയും ആധുനിക ചിന്തകളുമുള്ള ഗായിക അഭയ ഹിരണ്മയിയെപ്പോലുള്ളവരും പൊങ്കാലയില്‍ വിശ്വാസമര്‍പ്പിക്കുന്നവരാണ്.
അഴിമതിയിലൂടെയും കുറുക്കുവഴിയിലൂടെയും ഐശ്വര്യം വാരിക്കൂട്ടുകയല്ല, പ്രാര്‍ത്ഥനയിലൂടെ, നേര്‍വഴിയിലൂടെ ഉയരങ്ങളിലേക്കുള്ള പടവുകള്‍ താണ്ടാന്‍ കൊതിയ്ക്കുന്നവരാണ് ഈ പ്രാര്ത്ഥനക്കാരെല്ലാം. അവര്‍ പക്ഷെ വിജയത്തിലെ ഒരു പങ്ക് ദൈവാനുഗ്രഹത്തിനും ഉണ്ടെന്ന് വിശ്വസിക്കുന്നു.
ഇക്കുറി യുകെയിലും യുഎസിലും ഉള്ള നിരവധി മലയാളികളും മറ്റ് ഹിന്ദുക്കളായ ഇന്ത്യന്‍ യുവതികളും പൊങ്കാലയിട്ടിരുന്നു. ഇതോടെ ഇക്കുറി പൊങ്കാല സ്ത്രീകളുടെ ഒരു അന്താരാഷ്ട്ര ഉത്സവമായിത്തന്നെ മാറുകയാണ്. കേരളത്തില്‍ പൊങ്കാലയിടുന്ന അതേ ആത്മാര്‍ത്ഥതയോടെ, ഭക്തിയോടെ തന്നെയാണ് യുഎസിലെയും യുകെയിലെയും മലയാളിസ്ത്രീകള്‍ പൊങ്കാലയിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: