ഇറ്റാനഗര്‍ :സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ജയം.അരുണാചല്‍ പ്രദേശിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
ആദ്യ പകുതിയുടെ 3കാം മിനിട്ടില്‍ സഫ്നീദിന്റെ ക്രോസില്‍ നിന്ന് ഹെഡറിലൂടെ മുഹമ്മദ് ആശിഖ് ഷൗക്കത്തലി ആണ് കേരളത്തിന് ലീഡ് നല്‍കിയത്.രണ്ടാം പകുതിയില്‍ 52ാം മിനിട്ടില്‍ അര്ജുന് വി കേരളത്തിന്റെ രണ്ടാം ഗോള്‍ നേടി.
നാലു മത്സരങ്ങളില്‍ നിന്ന് ഇത് കേരളത്തിന്റെ രണ്ടാം വിജയമാണ്. ഏഴ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം ഇപ്പോള്‍. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനാകുക.
കേരളത്തിന്റെ അടുത്ത മത്സരം ഇനി മാര്‍ച്ച് 1ന് . സര്‍വീസസാണ് എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: