തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംക്ലാസ് പ്രവേശനം അഞ്ചുവയസില്‍ തന്നെയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന നിലപാട് അതാണെന്നും പ്രായപരിധി മാറ്റിയാല്‍ സാമൂഹിക പ്രത്യാഘാതമുണ്ടാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചാംവയസില്‍ ഒന്നാംക്ലാസ് പ്രവേശനത്തിന് കുട്ടികള്‍ പ്രാപ്തരാവുകയാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുളള ചുരുങ്ങിയ പ്രായം ആറ് വയസാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമായത്. മുന്‍ വര്‍ഷവും കേന്ദ്രത്തിന്റെ ആവശ്യം കേരളം അംഗീകരിച്ചിരുന്നില്ല.
അടുത്ത സ്‌കൂള്‍ പ്രവേശനത്തില്‍ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ ആണെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദേശത്തില്‍ മന്ത്രാലയം വ്യക്തമാക്കി.
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. 4,27105 കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയാറാക്കിയിട്ടുളളത്.
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 4,14151 വിദ്യാര്‍ഥികള്‍ പ്ലസ് വണ്ണിലും 4,41213 വിദ്യാര്‍ഥികള്‍ പ്ലസ്ടുവിലും പരീക്ഷയെഴുതുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: