വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദ്ദിച്ചു കൊന്നതാണെന്ന് അച്ഛന്‍ ജയപ്രകാശ്. സഹപാഠികളാണ് ഇക്കാര്യം അറിയിച്ചത്. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി സഹപാഠികളെ ഭീഷണിപ്പെടുത്തിയെന്നും അച്ഛന്‍ പറഞ്ഞു.
മരിക്കുന്ന ദിവസവും സിദ്ധാര്‍ത്ഥ് ഫോണില്‍ സംസാരിച്ചു. മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ഷീബയും പറയുന്നത്.
വാലന്റൈന്‍സ് ദിനത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സിദ്ധാര്‍ത്ഥ് നൃത്തം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ എസ്എഫ്‌ഐ നേതാക്കള്‍ സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് സഹപാഠികള്‍ അറിയിച്ചതെന്ന് അച്ഛന്‍ പറഞ്ഞു.
ഈ മാസം 18നാണ് നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥിനെ
ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ വൈത്തിരി പൊലീസ് 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. റാഗിംഗ്, ഗൂഢാലോചന, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
പ്രതികള്‍ക്ക് സിപിഎം സംരക്ഷണമുണ്ടെന്നാണ് സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. ഗവര്‍ണ്ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക