തലശേരി: കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ സംസ്കാരചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച ജീപ്പിന് നേരെ ബോംബെറിഞ്ഞ് രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാംപ്രതിക്ക് ജീവപര്യന്തം തടവും 1.2 ലക്ഷം രൂപ പിഴയും വിധിച്ചു. സിപിഎം പ്രവർത്തകൻ നടുവനാട് ഹസീന മൻസിലിൽ മുരിക്കാഞ്ചേരി അർഷാദിനെയാണ് (40) ശിക്ഷിച്ചത്.
തലശേരി ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദിന്റെതാണ് വിധി. സംഭവം നടന്ന് 21 വർഷത്തിനു ശേഷമാണ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയടക്കുന്നില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം. ജീവപര്യന്തം തടവിനും ഒരു ലക്ഷം രുപ പിഴക്കും പുറമേ രണ്ട് വകുപ്പുകളിലായി നാലു വർഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ.
2002 മേയിലാണ് സംഭവം. 25 പ്രതികളിൽ 24 പേരെ ജീവപര്യന്തം തടവിനും 20,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിരുന്നു. വിചാരണ പൂർത്തിയായശേഷം ഒന്നാം പ്രതിയായ അർഷാദ് ഒളിവിൽപ്പോവുകയായിരുന്നു. പീന്നിട് കോടതിയിൽ ഹാജരായതിനെ തുടർന്ന് വാദം കേട്ട കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
അക്രമത്തില്‍ ജീപ്പ് ഡ്രൈവര്‍ പടിക്കച്ചാലിലെ ശിഹാബ് (28), യാത്രക്കാരി കരിയില്‍ അമ്മുവമ്മ (70) എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: