തിരുവനന്തപുരം: പേട്ടയില്‍ ട്രാന്‍സ്ഫോര്‍ പൊട്ടിത്തെറിച്ച് തീപിടുത്തം. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. പേട്ട പോലീസ് സ്റ്റേഷന് സമീപം രാത്രി 11.30യോടെയായിരുന്നു സംഭവം.
തീപിടുത്തത്തിന് പിന്നാലെ ട്രാന്‍സ്ഫോമര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് പുകയുയരുന്നത് കണ്ട നാട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. മറ്റ് അപകടങ്ങള്‍ ഒന്നും സംഭവിച്ചില്ല. നിലവില്‍ എല്ലാം നിയന്ത്രണവിധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: