ബെംഗളൂരു: ബസുകളിലെ സ്ത്രീ യാത്രക്കാരുടെ ബാഗുകളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം പതിവാക്കിയ യുവാവ് പിടിയില്‍. രാമമൂര്‍ത്തി നഗറില്‍ താമസിക്കുന്ന വിഘ്നേഷ് ആണ് അറസ്റ്റിലായത്. മോഷ്ടിച്ച ഫോണുകളിലെ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് മറ്റ് തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
തിരക്കുള്ള ബിഎംടിസി ബസുകളില്‍ കയറി സ്ത്രീകളുടെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയാണ് വിഘ്നേഷിന്റെ രീതി. പിന്നീട്, സിം കാര്‍ഡുകള്‍ മാറ്റി മറ്റ് പണം തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുകയുമായിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടത്തിനാണ് ഇത്തരത്തില്‍ ലഭിക്കുന്ന പണം ഇയാള്‍ ഉപയോഗിച്ചിരുന്നത്. വിഘ്നേഷില്‍ നിന്ന് എട്ട് ലക്ഷം രൂപ വിലമതിക്കുന്ന 38 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: