ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 യുടെ മൂന്നാം സീസണില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് വീണ്ടും തോല്‍വി.
ചൊവ്വാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനോട് ബ്ലൂ സ്പൈക്കേഴ്സ് തോറ്റത്. സ്കോര്‍: 16-14, 15-13, 11-15, 15-5. സീസണില്‍ കൊച്ചിയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. നാലു മത്സരങ്ങളും തോറ്റ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത സീസണിലെ ആദ്യ ജയം രേഖപ്പെടുത്തി. വിനിത് കുമാര്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ജയത്തോടെ കൊല്‍ക്കത്ത എട്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ബ്ലൂ സ്പൈക്കേഴ്സ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് മാറി. ഇന്ന് (ബുധന്‍) നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് മുംബൈ മെറ്റിയോഴ്സിനെ നേരിടും. വൈകിട്ട് 6.30നാണ് മത്സരം. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച കാലിക്കറ്റ് ഹീറോസ് ആറ് പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്. നാലില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച മുംബൈ നാലാം സ്ഥാനത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: