Categories: Business

സെറോദയുടെ സിഇഒ നിതിന്‍ കാമത്തിന് നേരിയ സ്ട്രോക് വന്നതായി റിപ്പോര്‍ട്ട്

കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ മൊബൈല്‍ വഴി ഓഹരിവ്യാപാരം സുഗമമാക്കിയ സെറോദ എന്ന സ്റ്റാര്‍ട്ടപ് കമ്പനിയുടെ സിഇഒ നിതിന്‍ കാമത്തിന് സ്ട്രോക്ക് വന്നതായി റിപ്പോര്‍ട്ട്. നിതിന്‍ കാമത്ത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Published by

മുംബൈ: കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ മൊബൈല്‍ വഴി ഓഹരിവ്യാപാരം സുഗമമാക്കിയ സെറോദ (Zerodha) എന്ന സ്റ്റാര്‍ട്ടപ് (Sgtartup) കമ്പനിയുടെ സിഇഒ നിതിന്‍ കാമത്തിന് സ്ട്രോക്ക് വന്നതായി റിപ്പോര്‍ട്ട്. നിതിന്‍ കാമത്ത് (Nithin Kamath) തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്ട്രോക്കിന്റെ ഭാഗമായി തന്റെ മുഖം കോടിയതായും അടുത്ത മൂന്ന് മാസത്തെ കര്‍ക്കശമായ നിയന്ത്രണങ്ങളിലൂുടെയും മരുന്നിലൂടെയും രോഗാവസ്ഥ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറിയ കമ്മീഷന്‍ മാത്രം ഈടാക്കി വ്യക്തികള്‍ക്ക് ഓഹരിവ്യാപാരം നടത്താവുന്ന ആപ് ആണ് സെറോദ. കുറച്ചു കാലത്തിനുള്ളില്‍ തന്നെ സെറോദയുടെ ആസ്തി 10 ലക്ഷം കോടിയായി വളര്‍ന്നിരുന്നതായി റിപ്പോര്ട്ടുണ്ടായിരുന്നു. 2022-2023 സാമ്പത്തിക വര്‍ഷം നിതിന്‍ കാമത്തും ബിസിനസ് പങ്കാളിയായ അനുജന്‍ നിഖില്‍ കാമത്തും ചേര്‍ന്ന് ഒരു വര്‍ഷത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി കമ്പനിയില്‍ നിന്നും എടുത്തത് 200 കോടി രൂപയാണ്. ശമ്പളമായി മാത്രം ഇരവരും കൈപ്പറ്റിയത് 72 കോടി രൂപ.

ഫിറ്റ്നെസ് ഫ്രീക്കായ തനിക്ക് സ്ട്രോക്ക് വന്നത് എന്തുകൊണ്ട്?

ഫിറ്റ്നെസില്‍ അങ്ങേയറ്റം ശ്രദ്ധാലുവായ തനിക്ക് സ്ട്രോക്ക് വന്നത് എന്തുകൊണ്ട് എന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ നിതിന്‍ കാമത്ത് തന്നെ ഉയര്‍ത്തുകയാണ്. ഈയിടെ അച്ഛന്‍ മരിച്ചതും ഉറക്കം കുറഞ്ഞതും കൂടുതലായി വ്യായാമം ചെയ്യുന്നതും നിര്‍ജ്ജലീകരണവും അമിതമായി ജോലി ചെയ്ത് ഊര്‍ജ്ജമെല്ലാം ചെലവഴിച്ചതിന്റെ ഭാഗമായുള്ള ക്ഷീണവും എല്ലാം കാരണമായേക്കാമെന്ന് വിജയ് ശേഖര്‍ ശര്‍മ്മ ചൂണ്ടിക്കാട്ടുന്നു. എന്തായാലും വെറും 44 കാരനായ ഫിറ്റ്നെസില്‍ അങ്ങേയറ്റം ശ്രദ്ധേയനായ, വിജയശ്രീലാളിതനായ നിതിന്‍ കാമത്തിന്റെ നേരിയ സ്ട്രോക്ക് സമൂഹമാധ്യമത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക