അഹമ്മദാബാദ്: മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗുജറാത്തിലും കോണ്‍ഗ്രസ് പൊഴിയുന്നു. പാര്‍ട്ടിയുടെ രാജ്യസഭാംഗവും മുന്‍കേന്ദ്രമന്ത്രിയും ഗോത്രവര്‍ഗ നേതാവുമായ നരണ്‍ രത്വ ഇന്നലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. മകനടക്കം നിരവധി അനുയായികളുമായാണ് രത്വ ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പാട്ടീലില്‍ നിന്ന് ഗാന്ധിനഗര്‍ പാര്‍ട്ടി ആസ്ഥാനത്ത് വച്ച് അംഗത്വം സ്വീകരിച്ചത്.
ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരില്‍ നിന്നുള്ള വനവാസി നേതാവ് രത്വയുടെ രാജ്യസഭാംഗ കാലാവധി ഏപ്രിലില്‍ അവസാനിക്കും. അഞ്ച് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് അദ്ദേഹം. 1989, 1991, 1996, 1998, 2004 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം വിജയിച്ചു. 2004ലെ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര റയില്‍വെ സഹമന്ത്രിയായിരുന്നു നരണ്‍ രത്വ. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി രാംസിങ് രത്വയോടാണ് അദ്ദേഹം പരാജയപ്പെട്ടത്.
രത്വയുടെ മകന് സംഗ്രാംസിങ് 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടിക വര്‍ഗ സംവരണമണ്ഡലമായ ഛോട്ടാ ഉദയ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ബിഹാറിലെ കോണ്‍ഗ്രസ് എംഎല്‍എമാരായ മുരാരി പ്രസാദ് ഗൗതമും സിദ്ധാര്‍ത്ഥ് സൗരഭും ആര്‍ജെഡി എംഎല്‍എ സംഗീതാ കുമാരിയും ഇന്നലെ ബിജെപിയില്‍ ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: