ന്യൂദൽഹി: സ്റ്റാർട്ടപ്പുകളെ പുതിയ ഇന്ത്യയുടെ നട്ടെല്ലെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. 2047-ഓടെ 35 ട്രില്യൺ യുഎസ് ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമ്പോൾ അവസരങ്ങൾ നഷ്‌ടപ്പെടുത്തരുത് എന്നും അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംരംഭകരെ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
ഇന്ത്യ ഒരു ആഗോള നേതാവായി ഉയർന്നുവന്നു. അതിന്റെ പിന്നിലുള്ളത് ആത്മവിശ്വാസം, നല്ല ഭരണം, തുടർച്ചയായ നവീകരണം എന്നിവയുടേതാണെന്നും അദ്ദേഹം പറഞ്ഞു.
“സ്റ്റാർട്ടപ്പുകൾ പുതിയ ഇന്ത്യയുടെ നട്ടെല്ലായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് സൂര്യനു കീഴിലുള്ള നമ്മുടെ സമയമാണ്, സൂര്യൻ ഉദിച്ചുകൊണ്ടിരിക്കുകയാണ്,” – ‘സ്റ്റാർട്ടപ്പ് മഹാകുംഭ് ‘ പരിപാടിയിൽ വാണിജ്യ വ്യവസായ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: