Categories: India

2035ഓടെ ബഹിരാകാശ നിലയം; 140 കോടി ഭാരതീയരുടെ സ്വപ്‌നങ്ങള്‍ വാനോളം ഉയര്‍ത്തുന്ന ശക്തികളാണ് നമ്മുടെ 4 ബഹിരാകാശ യാത്രികരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published by

തിരുവനന്തപുരം: ഓരോ രാജ്യത്തിന്റെയും വികസന യാത്രയിലും വര്‍ത്തമാനകാലത്തെ മാത്രമല്ല, വരും തലമുറകളുടെ ഭാവിയെയും നിര്‍വചിക്കുന്ന ചില നിമിഷങ്ങളുണ്ട്. ഇന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്തരമൊരു നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി അവലോകനം ചെയ്യുകയും ഭാരതത്തിന്റെ ബഹിരാകാശ യാത്രികര്‍ക്ക് ആസ്‌ട്രൊനോട്ട് വിംങുകള്‍ നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദേഹം.

കുറച്ച് മുമ്പ്, രാജ്യം നാലു ഗഗന്‍യാന്‍ സഞ്ചാരികളെ കണ്ടു. അവര്‍ വെറും നാലു വ്യക്തികളല്ല, നാലു മനുഷ്യര്‍ മാത്രവുമല്ല, 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങള്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോകാന്‍ പോകുന്ന നാല് ശക്തികളാണ്. 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നത്. ഇത്തവണ, സമയം നമ്മുടേതാണ്, കൗണ്ട്ഡൗണ്‍ നമ്മുടേതാണ്, റോക്കറ്റും നമ്മുടേതാണ്.

2035ഓടെ, ബഹിരാകാശത്ത് ഇന്ത്യയ്‌ക്ക് സ്വന്തമായി ഒരു ബഹിരാകാശ നിലയം ഉണ്ടാകും. അത് ബഹിരാകാശത്തിന്റെ അജ്ഞാതമായ വിസ്താരങ്ങളെക്കുറിച്ച് പഠിക്കാന്‍ നമ്മേ സഹായിക്കും. അമൃത് കാമിന്റെ ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ നമ്മുടെ സ്വന്തം റോക്കറ്റില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും.

ഈ ബഹിരാകാശ സഞ്ചാരികളെ കാണാനും രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കാനും ഇന്ന് എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. മുഴുവന്‍ രാജ്യത്തിനും വേണ്ടി അവരെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഇന്നത്തെ ഇന്ത്യയുടെ അഭിമാനമാണ്.

നമ്മുടെ ബഹിരാകാശ സഞ്ചാരികള്‍ക്ക് എല്ലാവരും കൈയ്യടി നല്‍കി സ്വീകരിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഗഗന്‍യാന്‍ മിഷന്‍ ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയാണ്, ഇതിനായി വിവിധ ഐഎസ്ആര്‍ഒ കേന്ദ്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by