ലഖ്‌നൗ: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാര്‍ട്ടി നേതാവും എംഎല്‍എയുമായ മനോജ് കുമാര്‍ പാണ്ഡെ സമാജ്‌വാദി പാര്‍ട്ടി ചീഫ് വിപ്പ് സ്ഥാനം രാജിവച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിംഗ് നടക്കുമെന്ന സൂചനകള്‍ക്കു പിന്നാലെയാണ് മനോജ് പാണ്ഡെയുടെ രാജി. ഉത്തര്‍പ്രദേശ് ഗതാഗത മന്ത്രി ദയാശങ്കര്‍ സിങ്ങിനെ കാണാന്‍ പോകുമ്പോള്‍ ചീഫ് വിപ്പ് സ്ഥാനത്തു നിന്നുള്ള എന്റെ രാജി സ്വീകരിക്കാന്‍ പാര്‍ട്ടി മേധാവിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് എസ്പി എംഎല്‍എ മനോജ് കുമാര്‍ പാണ്ഡെ പറഞ്ഞു.
എസ്പി എംഎല്‍എ സനാതന്‍ ധര്‍മത്തിന്റെ പിന്തുടര്‍ച്ചകാരനായി എന്ന് എസ്പി എംഎല്‍എയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം യുപി ഗതാഗത മന്ത്രി ദയാശങ്കര്‍ സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളിലും രാജ്യത്ത് നടക്കുന്ന വികസനത്തിലും സ്വാധീനം ചെലുത്തിയാണ് നിരവധി ജനപ്രതിനിധികള്‍ ബിജെപിയില്‍ ചേരുന്നത്. മനോജ് പാണ്ഡെ എക്കാലവും സനാതന്‍ ധര്‍മ്മത്തെ പിന്തുണയ്‌ക്കുന്നയാളാണെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: