കൊല്ലം: അഞ്ചൽ തടിക്കാട് യുവാവിനെയും യുവതിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തീ കൊളുത്തി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തടിക്കാട് സ്വദേശികളായ ബിജു, സിബി എന്നിവരാണ് മരിച്ചത്. യുവതിയുടെ തടിക്കാട്ടെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ബിജു വൈകീട്ട് സിബിയുടെ വീട്ടിൽ എത്തിയതിന് പിന്നാലെയാണ് സംഭവമെന്ന് പോലീസ് പറയുന്നു. ബിജുവും സിബിയും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. സിബിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇവർ തമ്മിൽ ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: