Categories: Kerala

പ്രധാനമന്ത്രി ഇന്ന് അനന്തപുരിയിൽ; അല്പസമയത്തിനുള്ളിൽ തിരുവനന്തപുരത്തെത്തും, ആദ്യ പരിപാടി വി.എസ്.എസ്.സിയിൽ

Published by

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ ഇന്ന് അനന്തപുരിയുടെ മണ്ണിലെത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പിസി ജോർജിന്റെ കേരള ജനപക്ഷം സെക്കുലർ ബിജെരിയുമായി ലയിക്കും.

ഇന്ന് രാവിലെ പത്ത് മണിയോടെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്സിയിലേക്ക് പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചതിന് ശേഷം 11.30-ഓടെ സെൻട്രൽ സ്‌റ്റേഡിയത്തിലെ സമ്മേള വേദിയിൽ എത്തും.

അതേസമയം പ്രധാനമന്ത്രി നഗരത്തിൽ എത്തുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻറെ ഭാഗമായി ഇന്ന് രാവിലെ ഏഴു മണി മുതൽ ഉച്ചയ്‌ക്ക് രണ്ടു മണി വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുമുഖം, കൊച്ചുവേളി, സൗത്ത് തുമ്പ റോഡിലും ആൾസെയിൻറ്‌സ് ജംഗ്ഷൻ മുതൽ പാറ്റൂർ, പാളയം, പുളിമൂട് വരെയും വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. സെൻട്രൽ സ്റ്റേഡിയം പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

കേരളത്തിലെ പരിപാടികൾക്ക് ശേഷം ഉച്ച കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് പോകും. തിരുപ്പൂരിലെ ബിജെപി പൊതുയോഗത്തിൽ പങ്കെടുക്കും. നാലു മണിയോടെ ഹെലികോപ്റ്ററിൽ മധുരയിലേക്ക് പോകുന്ന മോദി, ചെറുകിട -ഇടത്തരം വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കും. ഇന്ന് രാത്രി മധുരയിൽ തങ്ങുന്ന മോദി നാളെ തൂത്തുകുടിയിലും തിരുനെൽവേലിയിലും പരിപാടികളിൽ സംബന്ധിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by