തിരുവനന്തപുരം: പാസഞ്ചര്‍ ട്രെയിനുകളുടെ നിരക്കുകള്‍ കുറച്ച് റെയില്‍വേ. കോവിഡ് കാലത്ത് കൂട്ടിയ പാസഞ്ചര്‍, മെമു ട്രെയിനുകളുടെ നിരക്കാണ് കുറച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ നാല്‍പ്പതു മുതല്‍ അന്‍പതുശതമാനം വരെ കുറയും. ഔദ്യോഗിക ആപ്പായ യുടിഎസില്‍ വഴി നിരക്ക് ഈടാക്കി തുടങ്ങി.
മിനിമം ചാര്‍ജ് 30 രൂപയില്‍നിന്ന് 10 രൂപയായി പുനഃസ്ഥാപിച്ചു. കോവിഡ് ലോക്ഡൗണിനുശേഷം പാസഞ്ചര്‍, മെമു ട്രെയിനുകള്‍ എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റി നിരക്ക് കൂട്ടുകയായിരുന്നു.
പഴയ നിരക്കിലേക്ക് എത്തിയതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയും. രണ്ട് ദിവസം മുന്‍പാണ് നോര്‍ത്തേണ്‍ റെയില്‍വേയില്‍ നിരക്കില്‍ മാറ്റം വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: