ഡോ. കിരിത് എന്‍.ഷേലത്ത്
ഐഎഎസ്(റിട്ട.)
കാര്ഷികമേഖലയെസംബന്ധിച്ചിടത്തോളം, കര്‍ഷകസമൂഹം അഭിമുഖീകരിക്കു വെല്ലുവിളികളെക്കുറിച്ചുള്ള ധാരണയും തിരിച്ചറിവും പ്രകടമാക്കിക്കൊണ്ട്, താഴെത്തട്ടിലുള്ള പ്രവര്‍ത്തനത്തിനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടിപ്പിക്കാറുണ്ട്. ദീര്‍ഘവീക്ഷണമുള്ള അദ്ദേഹത്തിന്റെ നേതൃത്വം കാര്ഷികസുസ്ഥിരത ശക്തിപ്പെടുത്തുന്നതിനും രാജ്യത്തുടനീളമുള്ള കര്‍ഷകരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, കര്‍ഷകരുടെ വിളവ് കുറയുന്നതും ഉല്പാദനക്ഷമത കുറയുന്നതും സംബന്ധിച്ച പ്രശ്നം മോദി തിരിച്ചറിഞ്ഞിരുന്നു. ഇത് പരിഹരിക്കുന്നതിനായി, കര്‍ഷകര്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ വ്യക്തിഗത മാര്‍ഗനിര്‍ദേശം നല്കുന്ന ‘പുതിയ വിപുലീകരണസംവിധാനം’ പ്രഖ്യാപിച്ചുകൊണ്ട് 2004-ല്‍ കൃഷി മഹോത്സവം ആരംഭിച്ചു.
പോഷകങ്ങളുടെ അപര്യാപ്തത തിരിച്ചറിയുന്നതിനും മണ്ണിന്റെ ഉല്പാദനശേഷി നിര്‍ണ്ണയിക്കുന്നതിനുമായി ഓരോകൃഷിയിടത്തിലെയും മണ്ണ് പരിശോധനകള്‍ സുഗമമാക്കുന്ന ‘സോയില്ഹെല്ത്ത്കാര്ഡുകള്’ അവതരിപ്പിക്കുന്നത് ഈ പദ്ധതിയില്‍ ശ്രദ്ധേയമാണ്. ഈ തന്ത്രപരമായ നീക്കം സുസ്ഥിര കൃഷിക്ക് വഴിയൊരുക്കുകയും തങ്ങളുടെ മണ്ണിന്റെ അവസ്ഥയെ അടിസ്ഥാനമാക്കി വിള തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് അറിവുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ കര്‍ഷകരെ ശാക്തീകരിക്കുകയും ചെയ്യുന്നു. 1,00,000-ത്തിലധികം ചെക്ക്ഡാമുകളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്ന വിപുലമായ ജലസംഭരണ പരിപാടിയുടെ നടത്തിപ്പ് ഈ സംരംഭത്തിന്റെ അവിഭാജ്യഘടകമായിരുന്നു. 2000-ല്‍ കാര്‍ഷിക തളര്‍ച്ച അനുഭവിച്ച ഗുജറാത്ത്, കൃഷിമഹോത്സവത്തിന് കീഴില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു, അതിന്റെ ഫലമായി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ശരാശരി 11 ശതമാനം വളര്‍ച്ച കൈവരിക്കാനും സാധിച്ചു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍, ‘മന് കി ബാത്ത്’ പരിപാടിയിലൂടെ മോദി പൊതുജനങ്ങളുമായി അടുത്ത ഇടപഴകല്‍ തുടര്‍ന്നു. കൃഷിയോടുള്ള നിരന്തരമായ അവഗണന തിരിച്ചറിഞ്ഞ്, 2017-ല്‍ അദ്ദേഹം ‘കര്‍ഷകരുടെവരുമാനം ഇരട്ടിയാക്കല്‍ (ഡിഎഫ്ഐ)’ സമീപനം ആരംഭിച്ചു. ഗണ്യമായവിഭവങ്ങളുടെ പിന്‍ബലത്തോടെയുള്ള ഈ സമഗ്ര പരിപാടി, പ്രതികൂലസാഹചര്യങ്ങള്‍ക്കിടയിലും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും അത് ഇരട്ടിയാക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
എന്നിരുന്നാലും, ഈ ശ്രമങ്ങള്‍ ശരാശരി കര്ഷകന് നേരിടുന്ന വെല്ലുവിളികളെ പൂര്‍ണ്ണമായി അഭിമുഖീകരിക്കുന്നില്ലെന്ന് വ്യക്തമായി. വിത്തുകള്‍ വാങ്ങുന്നതിനായി വായ്പയ്ക്കായി പണമിടപാടുകാരെയും വ്യാപാരികളെയും സമീപിക്കാന്‍ നിര്‍ബന്ധിതരാകുന്ന പലരും സീസണിന്റെ തുടക്കത്തില്‍തന്നെ കടക്കെണിയിലാകുന്നു. തല്‍ഫലമായി, വിത്ത് വിതയ്ക്കുന്നതിനും മുമ്പ് അവരുടെ ഉല്പന്നങ്ങള് പണയപ്പെടുത്തുകയും അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൂടുതല്‍ വഷളാവുകയും ചെയ്യുന്നു. പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങള്കാര്ഷികരംഗത്തെ അപകടസാധ്യതകള്‍ കൂടുതല്‍ തീവ്രമാക്കുന്നു. ചിലരെ ഈ തൊഴില്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഈ സ്ഥിതിയോടു പ്രതികരിച്ചുകൊണ്ട്, പ്രധാനമന്ത്രി ധീരവും നൂതനവുമായഒരു പരിഹാരം അനാവരണംചെയ്തു. കര്‍ഷകര്‍ക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം. ‘പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി’ പദ്ധതിയായി 2018-ല്‍ ആരംഭിച്ച ഈ മുന്നേറ്റത്തിലൂടെ കേന്ദ്ര ഗവണ്മെന്റ് അര്‍ഹരായ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറ്റം ചെയ്യുകയും ഇടനിലക്കാരെ ഒഴിവാക്കുകയും കര്‍ഷകരുടെ വാതില്‍പ്പടിയില്‍ സുസ്ഥിരമായ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നു. പദ്ധതി പ്രകാരം മൂന്ന് ഗഡുക്കളായി 2,000 വീതം, 6,000 രൂപ വിതരണം ചെയ്യുന്നു. ഇതോടൊപ്പം, കാര്യക്ഷമമായ രജിസ്ട്രേഷന് പ്രക്രിയയും ശക്തമായ പരാതി പരിഹാരസംവിധാനവുമുണ്ട്. ആധുനികഡിജിറ്റല് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, വലിയ ഡാറ്റാ ബേസുകള്‍ എളുപ്പത്തില്‍ സൃഷ്ടിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലൊന്നായതിനാല്‍, കാലാവസ്ഥാ വ്യതിയാന പ്രതിസന്ധിയില്‍ ഗവണ്മെന്റ് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസം കര്‍ഷകര്‍ക്കു പകര്‍ന്നു നല്കുന്നു. കര്‍ഷകര്‍ക്കുള്ള അത്തരം സാമ്പത്തിക സഹായം അമൂല്യമാണെന്ന് മഹാവ്യാധി സമയത്ത് തെളിയിക്കപ്പെട്ടു, മടങ്ങിവരുന്ന തൊഴിലാളികളെ ഉള്‍ക്കൊള്ളാനും പിന്തുണയ്ക്കാനും കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താനും കഴിഞ്ഞു. നാളിതുവരെ 2.80 ലക്ഷം കോടിയിലേറെ രൂപ 11കോടിയിലധികം കര്‍ഷകര്‍ക്കു വിതരണം ചെയ്തു കഴിഞ്ഞു. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഗണ്യമായ നിക്ഷേപമാണ്.
നേരിട്ടുള്ള ഈ സാമ്പത്തിക സഹായത്തിലൂടെയുണ്ടായ നേട്ടം രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഗുജറാത്തിലെ ബറൂച്ചിലെ ജംബുസാറിലെ ‘വേദച്ച്’ എന്ന ഗ്രാമത്തില്‍ നിന്നുള്ള നാണുബെന് ജഡേജ, ബാങ്ക്അക്കൗണ്ട് തുറന്ന് പരുത്തിവിത്തുകള്‍ വാങ്ങിയ അനുഭവം പങ്കുവെച്ചു. അതുപോലെ, അംറേലി ജില്ലയിലെ റജുലയിലെ ഖാദി ഗ്രാമത്തില്‍ നിന്നുള്ള ഖിംജിഭായ്റാവല് നേരിട്ടുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ‘ദൈവം ക്രെഡിറ്റ്ചെയ്യുന്നു’ എന്നാണു പ്രതികരിച്ചത്. ഏതെങ്കിലും പ്രാദേശിക അധികാരികളുമായോ ഇടനിലക്കാരുമായോ ഇടപെടല്‍ ആവശ്യമില്ലാതെ ഫണ്ടുകള്‍ നേരിട്ട് അവരുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന, തടസ്സങ്ങളില്ലാത്ത പ്രക്രിയയില്‍ അദ്ദേഹം അത്ഭുതപ്പെടുന്നു. പുതുതായി ആരംഭിച്ച ഈ സാമ്പത്തിക സഹായം മുന്തിയ ഇനം വിത്തുകളില്‍ നിക്ഷേപിക്കാന്‍ അവരെ പ്രാപ്തരാക്കുന്നു. ഗുണനിലവാരമില്ലാത്ത വിത്തുകള്‍ നല്കിയ വ്യാപാരികളെ ആശ്രയിക്കേണ്ടിവിരുന്ന സാഹചര്യത്തില്‍ മാറ്റമുണ്ടായി. ഭേരായ് ഗ്രാമത്തില്‍ നിന്നുള്ള വനിതാ കര്‍ഷകയായ ലബുബെന് മക്വാന, 1000 രൂപ കാലികവായ്പ എങ്ങനെ ലഭിച്ചുവെന്ന് എടുത്തുകാണിച്ചു. നല്ലയിനം വിത്തും മറ്റും (പ്രാരംഭ വിത്തുകളും സമയബന്ധിതമായ വളവും ഉള്‍പ്പെടെ) വാങ്ങാന്‍ ഈ 2000 രൂപ അവര്‍ക്കു സഹായകമായി. വിത്ത് മാറ്റിയതിലൂടെ, അവരുടെ കാര്‍ഷിക ഉല്പാദന ക്ഷമതയില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായി.
ഈ പദ്ധതിയുടെ വിജയം, പകര്‍ച്ചവ്യാധിക്കും പ്രതികൂലവുമായ കാലാവസ്ഥാ സാഹചര്യങ്ങള്ക്കുമിടയിലും വേഗതയാര്‍ന്നതും സുസ്ഥിരവുമായ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കൃഷിയുടെ ചിത്രത്തെ പ്രതിഫലിപ്പിക്കുന്നു. നേരിട്ടുള്ള പണ കൈമാറ്റ പദ്ധതി നിലവിലുള്ള അസ്ഥിരമായ അന്തരീക്ഷത്തില്‍ കര്‍ഷകര്‍ക്ക് ഉറച്ച പിന്തുണയായി.
പദ്ധതിയുടെ ഫലപ്രാപ്തി തിരിച്ചറിയുമ്പോള്‍, ചിലമാറ്റങ്ങള്‍ പരിഗണിക്കേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന്, പിഎം കിസാന്‍ പദ്ധതിയിലൂടെ മാത്രം പിന്തുണ നല്‍കുന്നതും ട്രാക്ടറുകള്‍ക്കും സമാന പദ്ധതികള്‍ക്കും വ്യക്തിഗത സബ്സിഡികള്‍ നിര്‍ത്തലാക്കുന്നതും, സ്വാധീനമുള്ള പ്രാദേശിക വ്യക്തികളെ വിഭവങ്ങള്‍ വഴി തിരിച്ചുവിടുന്നതില്‍ നിന്ന് തടയാന്‍ സഹായകമാകും. കൂടാതെ, ഗ്രാമീണ മേഖലയിലെ സമ്പരായ വ്യക്തികളെ ഒഴിവാക്കുന്നതിന് യോഗ്യതാ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കണം.
ചുരുക്കിപ്പറഞ്ഞാല്‍, പ്രധാനമന്ത്രി കിസാന്‍ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് വിഭവങ്ങള്‍ നേരിട്ടുകൈമാറുന്നത് ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെ മാതൃകാപരമായമാറ്റത്തെ പ്രതിനിധാനംചെയ്യുന്നു. ബാങ്ക്അക്കൗണ്ടുകളിലേക്കു നേരിട്ടുകൈമാറ്റം നടത്തുന്ന ഈ പദ്ധതി, പണത്തെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയില്‍നിന്ന് കൂടുതല്‍ സാമ്പത്തികമായി പ്രാധാന്യമുള്ള സംവിധാനത്തിലേക്കുള്ള പരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു.
പണമിടപാടുകാരുടെ മേലുള്ള വര്‍ധിച്ച തോതിലുള്ള കര്‍ഷകരുടെ ആശ്രിതത്വം കുറയുന്നത് അവരുടെ ഉല്പന്നങ്ങള്ക്ക് ന്യായമായ വിപണിവില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും അതുവഴി അവരുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യും. പ്രധാനമായും, ഈ പദ്ധതി ഗവണ്മെന്റിന്റെ കിട്ടാക്കട ഭാരം ലഘൂകരിച്ചു. ഗ്രാമീണ മേഖലയിലെ സമ്പദ് വ്യവസ്ഥയെ സമാഹരിച്ച് ഈ പദ്ധതി ഒരുഗുണിത പ്രഭാവം സൃഷ്ടിച്ചു. അത്ചരക്കുകള്, സേവനങ്ങള്‍, പ്രാദേശിക തൊഴില്‍ എന്നിവയുടെ ആവശ്യകത വര്‍ധിപ്പിക്കുന്നു. ചുരുക്കത്തില്‍, നേരിട്ടുള്ള സാമ്പത്തിക സഹായം ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെ കര്‍ഷകരുടെ നില മെച്ചപ്പെടുത്തുകയും പ്രതികൂല കാലാവസ്ഥയുടെയും പകര്‍ച്ചവ്യാധിയുടെയും സമ്മര്‍ദത്താല്‍ അവര്‍ നേരിടാന്‍ ഇടയുള്ള തകര്‍ച്ച തടയുകയും ചെയ്തു. അതുവഴി കര്‍ഷകരുടെ ദാരിദ്ര്യനിരക്ക് കുറയ്ക്കാനും കഴിഞ്ഞു.
(എന്സിസിഎസ്ഡി എക്സിക്യൂട്ടീവ് ചെയര്‍മാനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: