അബുദാബി: വാഹന പ്രേമികളിൽ ആവേശം വാരി വിതറി മുപ്പത്തിമൂന്നാമത് അബുദാബി ഡെസേർട് ചാലഞ്ച് ഇന്നലെ മുതൽ അൽ ദഫ്‌റയിൽ ആരംഭിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മണലാരണ്യത്തിൽ ഇനി ഗർജ്ജിക്കുന്ന ആവേശത്തോടെ എസ്‌യുവികളടങ്ങുന്ന വാഹനങ്ങൾ ചീറിപ്പായും
അബുദാബി സ്പോർട്സ് കൗൺസിൽ, എമിറേറ്റ്സ് മോട്ടോർസ്പോർട്സ് ഓർഗനൈസേഷൻ എന്നിവർ സംയുക്തമായാണ് അബുദാബി ഡെസേർട് ചാലഞ്ച് സംഘടിപ്പിക്കുന്നത്. മുപ്പത്തിമൂന്നാമത് അബുദാബി ഡെസേർട് ചാലഞ്ച് മാർച്ച് 2 വരെ നീണ്ട് നിൽക്കും.
വേൾഡ് റാലി – റൈഡ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിന്റെ ഭാഗമായി നടക്കുന്ന അബുദാബി ഡെസേർട് ചാലഞ്ചിൽ തോബിയാസ് എബ്സ്റ്റർ ഉൾപ്പടെ ആഗോളതലത്തിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന മോട്ടോർസ്പോർട്സ് റേസ് ഡ്രൈവർമാർ പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് 150-ൽ പരം ഡ്രൈവർമാരാണ് മുപ്പത്തിമൂന്നാമത് അബുദാബി ഡെസേർട് ചാലഞ്ച് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
കൂടാതെ ഓവർഡ്രൈവിൽ നിന്നുള്ള അൾട്ടിമേറ്റ് വിഭാഗത്തിൽ (എക്‌സ്-ടി1) വാശിയേറിയ മത്സരം വരുന്നത് 2008-ലെ ഡെസേർട്ട് ചലഞ്ച് ജേതാവായ ഗ്വെർലെയ്ൻ ചിച്ചേരിറ്റ്, ബെൽജിയൻ തകർപ്പൻ റേസറായ ഗില്ലൂം ഡി മെവിയസ് എന്നിവരിൽ നിന്നാണ്. ഫോർഡ് റാപ്റ്ററിലെ 2018 ഡെസേർട്ട് ചലഞ്ച് ജേതാവ് മാർട്ടിൻ പ്രോകോപ്പ് 2022ലും 2023ലും രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അദ്ദേഹം ഇത്തവണ ചലഞ്ചിനായി മടങ്ങിവരുന്നുണ്ട്.
എക്‌സ് റാലി ടീം പിന്തുണയ്‌ക്കുന്ന പ്രൊഡ്രൈവ് ഹണ്ടർ ഓടിക്കുന്ന ബ്രസീലിയൻ ബോംഗാർട്ട് സഹോദരന്മാരും ഈ വർഷത്തെ മുൻനിര മത്സരാർത്ഥികളിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ബഗ്ഗൈറ ടീമിൽ നിന്നുള്ള അലിയാ കൊളോക്കും ചലഞ്ചിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: