ന്യൂദല്‍ഹി: ഇനി 2029ലെ ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങിക്കൊള്ളാന്‍ പ്രതിപക്ഷപാര്‍ട്ടികളോട് ഉപദേശവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഭാരത് ന്യായ ജോഡോ യാത്ര ഒരു പ്രത്യാഘാതവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
2024 ഉറപ്പായും മോദിയുടെ പേരില്‍ ആയിക്കഴിഞ്ഞു. ഭാരത് ന്യായ് ജോഡോ യാത്ര ആരംഭിച്ച സമയവും ശരിയല്ല. അതിന് ജനങ്ങളില്‍ ഒരു സ്വാധീനവും ഉണ്ടാക്കാന്‍ സാധിക്കില്ല. – പ്രശാന്ത് കിഷോര്‍ പറഞ്ഞു.
സന്ദേശ്ഖലിയിലൂടെ ബിജെപി ബംഗാളില്‍ ഉയരുന്നു
സന്ദേശ്ഖലി പ്രശ്നം ബിജെപിയ്ക്ക് ബംഗാളില്‍ വലിയ നേട്ടം ഉണ്ടാക്കിക്കൊടുക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബംഗാളില്‍ ഇക്കുറി ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടും. തെലുങ്കാനയിലും തമിഴ്നാട്ടിലും ബിജെപി നേട്ടം കൊയ്യുമെന്നും പ്രശാന്ത് കിഷോര്പറയുന്നു. രാഹുല്‍ ഗാന്ധി കഴിഞ്ഞ വര്‍ഷം ഏഴ് ദിവസമാണ് യൂറോപ്പില്‍ പോയത്. എന്നാല്‍ ഇന്ത്യാ സഖ്യം കഴിഞ്ഞ വര്‍ഷം ഏഴ് ദിവസം കൂടി നിലനിന്നില്ല. രാഹുല്‍ ഗാന്ധി യൂറോപ്പില്‍ കറങ്ങിയ അത്രയും ദിവസങ്ങളെങ്കിലും ഇന്ത്യാ സഖ്യം നിലനില്ക്കാത്തത് എന്തുകൊണ്ടാണെന്നും പ്രശാന്ത് കിഷോര്‍ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: