ജയ്‌പൂർ: കിഴക്കൻ രാജസ്ഥാൻ കനാൽ പദ്ധതിയിൽ (ഇആർസിപി) കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ. വോട്ട് നേടുന്നതിനായി കോൺഗ്രസ് വിഷയം രാഷ്‌ട്രീയവത്കരിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.
45,000 കോടി രൂപയുടെ പുതുക്കിയ പാർവതി-കാളിസിന്ധ്-ചമ്പൽ പദ്ധതി (ഇൻ്റഗ്രേറ്റഡ് ഇആർസിപി) കിഴക്കൻ രാജസ്ഥാന്റെ ജീവനാഡിയായി മാറുമെന്ന് ധോൽപൂരിൽ ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് ഈ പ്രദേശത്തെ ജലസേചനത്തിന്റെയും കുടിവെള്ളത്തിന്റെയും കാലങ്ങളായുള്ള പ്രശ്‌നത്തിന് പരിഹാരമാകുമെന്നും വയലുകളിൽ സമൃദ്ധമായ ജലസേചനം ഉള്ളതിനാൽ ഈ ഭൂമിയും സമൃദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: