Categories: India

ഹന്ദ്വാര ഭീകരപ്രവര്‍ത്തന കേസ്: ഭീകരരുടെ 2.27 കോടി കണ്ടുകെട്ടി എന്‍ഐഎ

കുപ്‌വാര ജില്ലയിലെ ഹന്ദ്വാരയിലുള്ള നാല് പ്രതികളുടെയും 2.27 കോടി വിലവരുന്ന സ്വത്തുക്കളാണ് എന്‍ഐഎ കണ്ടുകെട്ടിയത്.

Published by

ന്യൂദല്‍ഹി: ഹന്ദ്വാര മയക്കുമരുന്ന്- ഭീകര പ്രവര്‍ത്തനകേസിലുള്‍പ്പെട്ട ഭീകരരുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി. ലഷ്‌കര്‍-ഇ-തൊയ്ബ ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ നിരോധിത ഭീകരസംഘടനയിലെ അംഗങ്ങളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കുപ്‌വാര ജില്ലയിലെ ഹന്ദ്വാരയിലുള്ള നാല് പ്രതികളുടെയും 2.27 കോടി വിലവരുന്ന സ്വത്തുക്കളാണ് എന്‍ഐഎ കണ്ടുകെട്ടിയത്.

പ്രതികളായ അഫാഖ് അഹമ്മദ് വാനി, മുനീര്‍ അഹമ്മദ് പാണ്ഡെ, സലീം അന്ദ്രാബി, ഇസ്ലാം ഉള്‍ ഹഖ് എന്നിവരുടെ വീടുകളാണ് കണ്ടുകെട്ടിയ സ്ഥാവര സ്വത്തുക്കള്‍. 15 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇതുവരെ 12 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by