മുംബൈ: മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്‍പ് ഗുജറാത്തിലെ ജാം നഗറില്‍ 14 ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് മുകേഷ് അംബാനി കുടുംബം. ജാം നഗറില്‍ ഇപ്പോള്‍ അംബാനി കുടുംബത്തിന്റെ വകയായ ക്ഷേത്രസമുച്ചയത്തോട് ചേര്‍ന്നാണ് പുതിയ 14 ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്. ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആത്മീയപൈതൃകവും ഒന്നിക്കുന്നവയാണ് ഈ ക്ഷേത്രങ്ങള്‍. റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക കൂടിയായ നിത അംബാനിയാണ് ഈ ക്ഷേത്രങ്ങളുടെ നിര്‍മ്മാണമേല്‍നോട്ടം വഹിച്ചത്. ജാം നഗറിലെ മോടികവ്ടിയില്‍ ക്ഷേത്രങ്ങള്‍ സന്ദര‍്ശിക്കുന്ന നിത അംബാനിയുടെ പ്രത്യേക വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്
Ambani Family facilitate construction of 14 temples in Jamnagar ahead of Anant Ambani-Radhika Merchant wedding
Reliance Foundation Chairperson Nita Ambani shares a glimpse into the work and thought process of the sculptors bringing art to life#RadhikaMerchant #AnantAmbani pic.twitter.com/u0RFohb20K
— ET NOW (@ETNOWlive) February 25, 2024
വിവാഹിതരാകാന്‍ പോകുന്ന മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയും രാധിക മര്‍ച്ചന്‍റും (ഇടത്ത്) നിതാ അംബാനി പണികഴിച്ച ക്ഷേത്രങ്ങള്‍ നോക്കിക്കാണുന്നു (വലത്ത്)
അയോധ്യാ രാമക്ഷേത്രത്തിലേതുപോലെ കൊത്തുപണിയുള്ള തൂണുകള്‍, ഫ്രെസ്കോ ശൈലിയിലുള്ള പെയിന്‍റിംഗുകള്‍, ദേവതകളുടെ ശില്‍പങ്ങള്‍ എന്നിവ ഉണ്ടാകും. ഭാരതത്തിന്റെ പാരമ്പര്യവും വാസ്തുവിദ്യാത്തനിമയും പുലര്‍ത്തുന്നതായിരുന്നു ക്ഷേത്രങ്ങള്‍.
നിരവധി ക്ഷേത്ര ശില്‍പികള്‍ രംഗത്തെത്തിക്കഴിഞ്ഞു. പല വിധ ആകര്‍ഷകമായ നിറങ്ങളും ഉപയോഗിക്കുമെന്നറിയുന്നു. അനന്ത് അംബാനി വിവാഹം കഴിക്കുന്നത് രാധിക മര്‍ച്ചന്‍റ് എന്ന ബിസിനസ് കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ തന്നെയാണ്. ഇവരുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷം മൂന്ന് ദിവസം മുന്‍പേ ആരംഭിയ്‌ക്കും.
വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി 9 പേജുള്ള വിവിധ പരിപാടികളുടെ ബ്രോഷറാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: