കര്‍ബി ആംഗ്ലോങ് (ആസാം): കര്‍ബി ആംഗ്ലോങ് ജില്ലയില്‍ നിന്ന് മൂന്ന് പേരെ അസം പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്ന് വന്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തതായി ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
മുളങ്കാടുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ തിരനിറച്ച ഒരു എകെ സീരീസ് റൈഫിള്‍, മാഗസിനോടുകൂടിയ മൂന്ന് .32 പിസ്റ്റളുകള്‍, മൂന്ന് ലൈവ് ഹാന്‍ഡ് ഗ്രനേഡുകള്‍ എന്നിവ പോലീസ് സംഘം കണ്ടെടുത്തതായി കര്‍ബി ആംഗ്ലോങ് ജില്ലയിലെ പോലീസ് സൂപ്രണ്ട് സഞ്ജിബ് സൈകിയ പറഞ്ഞു. ദിഫു പോലീസ് സ്റ്റേഷന്റെ കീഴിലുള്ള നമ്പര്‍ 1 ദിലങ്കി ഏരിയയിലുള്ള നിജേഷ് ലംഗ്താസയുടെ വീട്ടുവളപ്പില്‍ നിന്നാണ് ഇത് കണ്ടെടുത്തത്.
വിവരമനുസരിച്ച് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. മറ്റൊരു തോക്കും കണ്ടെടുത്തതായി അദേഹം പറഞ്ഞു. ദിഫു പോലീസ് സ്റ്റേഷന് പരിധിയിലെ കര്‍ബി ആംഗ്ലോങ്ങില്‍ അജ്ഞാതരായ അക്രമികള്‍ അനധികൃത ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വൈകുന്നേരം നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ആയുദ്ധങ്ങള് ലഭിച്ചത്. ഓപ്പറേഷനില്‍ നിജേഷ് ലംഗ്താസ, മണിക് ഹഫ്ലോങ്ബാര്, റോത്തായി ഫോണ്ഗ്ലോ എന്നിങ്ങനെ 3 പേരെ പിടികൂടി. ഇവര്‍ക്കെതിരെ നിരവധി വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: