തിരുവനന്തപുരം: അറ്റവേനലില്‍ വരണ്ട് നില്ക്കുന്ന കാട് നിന്ന് കത്തുന്നത് കണ്ടിട്ടുണ്ടോ? ഇത് കാട്ടുതീയാണോ എന്ന സംശയം പലരിലും ഉണ്ടാകാറുണ്ട്. വേനല്‍ കടുക്കാന്‍ തുടങ്ങുന്നതോടെ , പതിവു പോലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള കാടുകളില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ വനം തീയിട്ട് നശിപ്പിച്ച് തുടങ്ങി.
എന്തിനാണ് വനംവകുപ്പുദ്യോഗസ്ഥര്‍ വനം തീയിട്ട് നശിപ്പിക്കുന്നത്? കാട്ടുതീ നിയന്ത്രിക്കാന്‍ വേണ്ടി തന്നെയാണ് വനംവകുപ്പ് ഇത് ചെയ്യുന്നത് എന്നതാണ് സവിശേഷത. കാരണം കാട്ടിലെ ഉണങ്ങിനില്ക്കുന്ന പുല്ലിനും മറ്റും തീപിടിച്ചാല്‍ ഒരു പക്ഷേ അണയ്ക്കാന്‍ കഴിയാത്ത കാട്ടുതീയിലേക്ക് അത് പോയേക്കാം. അതുകൊണ്ട് അത്തരം അനിഷ്ടപ്രകൃതി ദുരന്തം ഒഴിവാക്കാനാണ് വര്‍ഷത്തില്‍ ഒരു വാരം ഇത്തരം ഉണങ്ങിയ പുല്ലുകളും ചെടികളും ഉള്ള പ്രദേശങ്ങള്‍ അങ്ങേയറ്റം നിയന്ത്രണത്തോടെ വനം വകുപ്പ് തീയിടുന്നത്.
കണ്ട്രോള് ബേണിംഗ് (Control burning) അഥവാ നിയന്ത്രിത തീകൊളുത്തല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതില്‍ കാട്ടുതീയുടെ പാത വ്യക്തമായി വനംവകുപ്പുദ്യോഗസ്ഥര്‍ അടയാളപ്പെടുത്തിയിരിക്കും. കത്ത് പിടിക്കാന്‍ സാധ്യതയുള്ള ചെടികളും പുല്ലുകളും ഉണങ്ങിയ മരച്ചില്ലകളും കാട്ടില്‍ വീണുകിടക്കുന്ന കരിയിലകളും എല്ലാം നീക്കം ചെയ്യുകയാണ് ലക്ഷ്യം. ഇതിന് ബയോ മാസ് റിമൂവല്‍ (Biomass removal) എന്ന് വിളിക്കുന്നു. ഇത് വനം വകുപ്പിന് വേണ്ടി പലപ്പോഴും കരാറുകാരാണ് ഇത് ചെയ്യുന്നത്. കരിയിലയും പുല്ലും തന്നെയാണ് കത്തിക്കുന്നതിനുള്ള പ്രധാന ഇന്ധനം. വന്യമൃഗങ്ങള്‍ക്കോ വൃക്ഷങ്ങള്‍ക്കോ അടിക്കാടുകള്ക്കോ പ്രശ്നമുണ്ടാകാത്ത രീതിയിലാണ് ഇത് ചെയ്യുന്നത്.
അമിതമായി കാട് കത്ത് നശിക്കാതിരിക്കാന്‍ മാത്രമല്ല, മൃഗങ്ങള്‍ക്ക് കഴിക്കാനുള്ള തളിര്പുല്ലുകള് തളിര്ത്തുവരാനും ഇത് നല്ലതത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: