ലക്‌നൗ: ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചു. ഉത്തർപ്രദേശിലെ കൗശാംബിയിൽ പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റതായും ഇപ്പോൾ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.
‘ഭാർവാരിയിലെ ഒരു പടക്ക നിർമ്മാണശാലയിൽ തീപിടിത്തമുണ്ടായി. നാലുപേർ മരണപ്പെടുകയും അഞ്ചിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവരെ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. ഫാക്ടറി ജനവാസ മേഖലയിൽ നിന്ന് വളരെ അകലെയാണ്.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്’ എസ്പി ബ്രിജേഷ് ശ്രീവാസ്തവ മാധ്യമങ്ങളെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: