ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി തൃണമൂല്‍ വക്താവ് ഡെറക് ഒബ്രിയാന്. ബംഗാളിലെ 42 ലോക് സഭാ സീറ്റുകളിലും തൃണമൂല്‍ മത്സരിക്കുമെന്നും ഡെറക് ഒബ്രിയാന് വ്യക്തമാക്കി.
നേരത്തെ ആം ആദ്മിയുമായി ദല്‍ഹി, ഹരിയാന, ഗുജറാത്ത്, ഛത്തീസ് ഗഡ്, ഗോവ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ധാരണയിലായതും ഇന്ത്യാമുന്നണിയില്‍ പ്രതീക്ഷകള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെ യുപിയില്‍ അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കി കോണ്‍ഗ്രസ്. പക്ഷെ ഈ പ്രതീക്ഷകളെയെല്ലാം അട്ടിമറിച്ച്, മമതയെ കൂട്ടുപിടിക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹം പൊലിഞ്ഞിരിക്കുകയാണ്. . അതേ സമയം കേരളത്തിലെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടമാരായ അരുണ്‍കുമാര്‍ പറയുന്നത് ഇന്ത്യാമുന്നണി ഫീനിക്സ് പക്ഷിയെപ്പോലെ ഉയരുന്നുവെന്നാണ്.
ആം ആദ്മിയുമായും അഖിലേഷ് യാദവുമായും കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചതോടെ ബിജെപി അങ്കലാപ്പിലാണെന്നാണ് മറ്റൊരു റിപ്പോര്‍ട്ടറായ ഉണ്ണികൃഷ്ണന്റെ കണ്ടെത്തല്‍. മുസ്ലിം വോട്ടുകള്‍ ചിതറില്ലെന്നും അതെല്ലാം സമാജ് വാദി പാര്‍ട്ടിയില്‍ വരുമെന്നുമാണ് ഉണ്ണികൃഷ്ണന്റെ വാദം. വാസ്തവത്തില്‍ അഖിലേഷ് യാദവിന്റെ പാര്‍ട്ടി ദുര്‍ബലമായതും അപ്നാദള്‍ സമാജ് വാദിയുമായുള്ള സഖ്യത്തില്‍ നിന്നും വിട്ടുപോകാന്‍ തീരുമാനിച്ചതൊന്നും ഈ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പ്രശ്നമേയല്ലെന്നതാണ് അതിശയിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: