ബെംഗളൂരു: എഡ്ടെക് സ്ഥാപനമായ ബൈജൂസില്‍ നിന്ന് ബൈജു രവീന്ദ്രനെ പുറത്താക്കാനായി ചേര്‍ന്ന ഇജിഎമ്മിനെതിരായ ഹര്‍ജിയില്‍ മാര്‍ച്ച് 13ന് കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കും.
ഇജിഎം ചേരുന്നതിനും വോട്ടെടുപ്പ് നടത്തുന്നതിനും നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ ഇനി വാദം കേള്‍ക്കുന്നതുവരെ ഇജിഎം നടപടിക്രമങ്ങള്‍ക്കും വോട്ടിങ് പ്രമേയത്തിനും സാധുതയുണ്ടാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വെള്ളിയാഴ്ച ബൈജൂസില്‍ 60 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുള്ള നിക്ഷേപകര്‍ ഇജിഎം വിളിച്ച് വോട്ടെടുപ്പ് നടത്തിയാണ് ബൈജുവിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കാനുള്ള പ്രമേയം പാസാക്കിയത്. ബൈജുവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്തു.
ബൈജുവിന് പുറമേ മറ്റ് ഡയറക്ടര്‍മാരായ ബൈജുവിന്റെ ഭാര്യ ദിവ്യ ഗോകുല്‍നാഥ്, സഹോദരന് റിജു രവീന്ദ്രന് എന്നിവരെയും പുറത്താക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബൈജൂസില്‍ ഓഹരി പങ്കാളിത്തമുള്ള ഡച്ച് നിക്ഷേപക സ്ഥാപനമായ പ്രൊസ്യൂസ്, ജനറല്‍ അറ്റ്ലാന്റിക്, പീക്ക് എക്സ് വി പാര്‍ട്നേഴ്സ് തുടങ്ങിയവരാണ് ഇജിഎം വിളിച്ചത്. മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണില്‍ നിന്ന് ബൈജൂസിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ഇവരുടെ വാദം. അതേസമയം, വിദേശനാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചെന്ന ആരോപണത്തില്‍ ബൈജുവിനെതിരെ ഇ ഡി അന്വേഷണം നടക്കുന്നുണ്ട്. ബൈജു നിലവില്‍ ദുബായ്യിലാണെന്നാണ് റിപ്പോര്‍ട്ട്.
ജോലി സംബന്ധമായ യാത്രകളിലാണെന്നും വൈകാതെ സിംഗപ്പൂരിലേക്കു പോകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭാരതത്തിലേക്ക് തിരിച്ചെത്തിയാല്‍ രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കുന്നതില്‍ ഇ ഡി നടപടിയെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: