തൃശൂര്‍ : ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. കളക്ടറുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. ക്ഷേത്രാചാരത്തിന്റെ ഭാഗമായി നിബന്ധനകളോടെ വെടിക്കെട്ട് നടത്താമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി ഉത്തരവിട്ടു. 25, 27, 28 തീയതികളില്‍ വെടിക്കെട്ട് നടത്താനാണ് അനുമതി നല്‍കിയത്.
തൃപ്പൂണിത്തുറയില്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനായി എത്തിച്ച പടക്ക ശേഖരം പൊട്ടിത്തെറിച്ചതിന് പിന്നാലെ വെടിക്കെട്ടുകള്‍ക്ക് അനുമതി നിഷേധിക്കുന്ന സാഹചര്യത്തിനിടെയാണ് ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയത്.ഫെബ്രുവരി 27 നാണ് ഉത്രാളിക്കാവ് പൂരം. ഇതിനോടനുബന്ധിച്ച് 25 ന് സാമ്പിള്‍ വെടിക്കെട്ട് നടക്കും.
മാരക വെടിമരുന്നുപയോഗിച്ചുകൊണ്ടുള്ള വെടിക്കെട്ട് പാടില്ലെന്ന് നിര്‍ദേശമുണ്ട്. ക്ഷേത്രത്തിന് 100 മീറ്റര്‍ അകലെ ബാരിക്കേഡുകള്‍ കെട്ടിതിരിച്ചായിരിക്കണം വെടിക്കെട്ട് നടത്താനെന്നും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: