കോയമ്പത്തൂര്‍: അമൃത കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഗ്രാമീണ കാര്‍ഷിക പ്രവര്‍ത്തി പരിചയ മേളയുടെ ഭാഗമായി അനവധി പരിപാടികള്‍ സംഘടിപ്പിച്ചു.അതിന്റെ ഭാഗമായി കര്‍ഷകര്‍ പ്രധാനമായി നേരിടുന്ന ഉയര്‍ന്ന വൃക്ഷങ്ങളിലെ കീടങ്ങളുടെ പ്രശ്നം പരിഹരിക്കുന്ന മാര്‍ഗം 15 അംഗ വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുത്തി.റോക്കര്‍ സ്പ്രയര്‍ എന്ന ഉപകരണം ആണ് വിദ്യാര്‍ത്ഥികള്‍ പരിചയപെടുത്തിയത്.
പ്രധാനമായും തെങ്ങിലെ ഏത് കീടങ്ങളെയും ഈ സ്പ്രയര്‍ ഉപയോഗിച്ച സ്പ്രേ ചെയ്യാന്‍ സാധിക്കും. കൂടാതെ തന്നെ സൂക്ഷമ പോഷകങ്ങളും, കീടനാശിനികളും തെങ്ങിലെ മുകള്‍ ഭാഗത്ത് എത്തിക്കാന്‍ ഈ ഉപകരണം സഹായിക്കും. കര്‍ഷകര്‍ പ്രധാനമായും അനുഭവിക്കുന്നത് ഒരു വൃക്ഷത്തിന്റെ എല്ലാ ഭാഗത്തും കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ എത്തുന്നില്ല എന്നതാണ് അതിന് ഒരു പരിഹാരം ആണ് റോക്കര്‍ സ്പ്രേയര്‍. ഇതില്‍ കീടനാശിനി നിറച്ച് തെങ്ങില്‍ ഉപയോഗിക്കാവുന്നത് ആണ്.
വിദ്യാര്‍ത്ഥികള്‍ ഈ ഉപകരണം എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്ന് കര്‍ഷകര്‍ക്ക് കാണിച്ചു കൊടുത്തു.ഇതിന്റെ ഉപയോഗരീതി കര്‍ഷകര്‍ക്ക് പറഞ്ഞു കൊടുക്കുകയും അത് കര്‍ഷകര്‍ ഉപയോഗിച്ച് നോക്കുകയും ചെയ്തു.കോളേജ് ഡീന്‍ ഡോ : സുധീഷ് മണലില്‍ന്റെ നേതൃത്വത്തില്‍ അബീര്‍ണ, അലീന, ദേവി , ഗോകുല്‍, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആര്‍ദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മന് എന്നിവര്‍ ആണ് ക്ലാസ്സ് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: