കൊച്ചി: ഒരു തുണ്ട് ഭൂമിക്കായി ആറായിരത്തിലേറെ വനവാസികള്‍ സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുമ്പോഴാണ് സര്‍ക്കാര്‍ സെന്റ് ജോര്‍ജ്ജ് പള്ളിക്ക് 5.5 ഹെക്ടര്‍ ഭൂമി ഏക്കറിന് വെറും നൂറു രൂപ വച്ച് നല്‍കിയതെന്ന് പരാതിക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
വനവാസികള്‍ കടുത്ത സാമ്പത്തിക സാമൂഹ്യ വെല്ലുവിളികള്‍ നേരിടുമ്പോഴാണിത്. അഡ്വ. വി. സജിത് കുമാര്‍ കോടതിയില്‍ ബോധിപ്പിച്ചു. സ്കൂളും സെമിത്തേരിയും അടക്കം നിര്‍മിക്കാനും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഭൂമിയെന്ന സഭയുടെ വാദം കോടതി തള്ളി. ഭൂമി കൈയേറിയശേഷം, വിദ്യാലയമോ പള്ളിയോ സെമിത്തേരിയോ അവിടെ നിര്‍മിച്ചതുകൊണ്ട്, ആ ഭൂമി പൊതുതാല്പര്യാര്ത്ഥമാണ് ഉപയോഗിച്ചതെന്ന് പറയാനാവില്ല. കോടതി പറഞ്ഞു.
ഭൂരഹിതര്‍ക്കും അടിച്ചമര്ത്തപ്പെട്ടവര്ക്കുമാണ് സര്‍ക്കാര്‍ ഭൂമി നല്‍കണ്ടേത്. സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ കൂടുതല്‍ സമ്പന്നര്‍ ആക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. ഭൂമി കൈയേറി അവിടെ പള്ളിക്കൂടവും പള്ളികളും മറ്റും കെട്ടിപ്പൊക്കിയതു കൊണ്ട്, പൊതുതാല്പര്യത്തിന് എന്ന പേരില്‍ ആ ഭൂമി അവര്‍ക്ക് നല്കാന് സര്‍ക്കാരിന് എങ്ങനെ സാധിക്കും? ഭൂമി കൈയേറ്റക്കാര്‍ക്ക് തുല്യ അവകാശമൊന്നും പറയാനാവില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴുവന്‍ കൈയേറ്റങ്ങളും കണ്ടെത്തുക സര്‍ക്കാരിനും ദുഷ്കരമായിരിക്കാം. പക്ഷെ കൈയേറ്റം കണ്ടെത്തിയാല്‍ ആ ഭൂമി, പതിറ്റാണ്ടുകള്‍ മുന്‍പ് കൈയേറിയതാണെങ്കിലും, തിരിച്ചെടുക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത്. ഇത്തരം കൈയേറ്റക്കാര്‍ക്ക് ഭൂമിയില്‍ തുല്യ അവകാശമൊന്നും പറയാനാവില്ല, ബെഞ്ച് വിധിച്ചു. അനീതി വേഗം തിരുത്താനും കോടതി ഉത്തരവിട്ടു.
പള്ളിക്കാര് 1962 മുതല്‍ മാനന്തവാടി താലൂക്കില്‍ 5.5358 ഹെക്ടര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഭൂമി കൈയേറിയതാണെന്ന് സര്‍ക്കാര്‍ കെണ്ടത്തിയിട്ടുണ്ടെന്നും അന്ന് തന്നെ ഭൂമിക്ക് മൂന്നു കോടിയിലേറെ രൂപ വരുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നതെന്നും ഹര്‍ജിക്കാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ആ സമയത്ത് സെന്റിന് ഒരു ലക്ഷം രൂപയിലേറെ അവിടെയുണ്ടായിരുന്നു. ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: