തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ജനുവരി 27ന് കാസര്‍കോടു നിന്നാരംഭിച്ച കേരളാ പദയാത്രയ്‌ക്ക് ഈ മാസം 27ന് തിരുവനന്തപുരത്തു സമാപനമാകും. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിക്കും. 27ന് രാവിലെ 10ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ പൊതുസമ്മേളനത്തില്‍ അരലക്ഷം പേര്‍ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
19 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയാണ് പദയാത്ര തിരുവനന്തപുരത്തെത്തുക. വന്‍ വരവേല്‍പ്പാണ് പദയാത്രയ്‌ക്ക് കേരളം നല്‍കിവരുന്നത്. പദയാത്രയിലൂടെ വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നായി ഇതുവരെ, സമൂഹത്തിന്റെ വിവിധ തുറകളിലുള്ള, പതിനായിരത്തിലധികം പുതിയ ആളുകള്‍ ബിജെപിയില്‍ അംഗത്വമെടുത്തായി കുമ്മനം പറഞ്ഞു.
തിരുവനന്തപുരത്തും അത്തരത്തില്‍ നിരവധിയാളുകള്‍ ബിജെപിയിലേക്കെത്തും. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ പ്രശ്‌നങ്ങളും ജീവിതവും അടുത്തറിയാല്‍ അവരിലേക്കും പദയാത്രയെത്തി. സാമുദായിക നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായിട്ടുള്ളവര്‍ തുടങ്ങി വിവിധ മേഖലകളിലേക്ക് പദയാത്രയുമായി കെ. സുരേന്ദ്രനെത്തി. മുഖ്യമന്ത്രിയുടെ നവകേരള സദസ് കണ്ണാടിക്കൂട്ടിലിരുന്ന് സമൂഹത്തിലെ ഉന്നതരുമായാണ് സംസാരിച്ചതെങ്കില്‍ കെ.സുരേന്ദ്രന്റെ പദയാത്ര പാര്‍ശ്വവത്ക്കരിക്കപ്പെട്ട സാധാരണക്കാരിലേക്കാണ് എത്തിയത്. ഈമാസം 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദയാത്രയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ കേരളത്തിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്ക് വലിയമാറ്റം സംഭവിക്കും.
കെ. സുരേന്ദ്രന്‍ എസ്‌സി, എസ്ടി വിഭാഗക്കാരുമായി ഭഷണം കഴിക്കുന്നതില്‍ തെറ്റില്ലങ്കില്‍ ബോര്‍ഡ് വച്ചതില്‍ എന്താണ് തെറ്റെന്ന് കുമ്മനം ചോദിച്ചു. കേരളത്തില്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നതാണ് വലിയ പ്രശ്‌നം. ബിജെപി അധ്യക്ഷന്‍ അവരുമായി ഭക്ഷണം കഴിക്കുന്നതിനെതിരെയാണ് ചിലരൊക്കെ സംസാരിക്കുന്നത്. ഇപ്പോഴും ഇത്തരം മാനസികാവസ്ഥയിലുള്ളവരുണ്ട്, വിമര്‍ശനം ഉന്നയിച്ചവര്‍ പിന്നാക്ക സഹോദരങ്ങളോടൊപ്പം ആഹാരം കഴിക്കാന്‍ തയാറായിട്ടില്ല. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാത്തവരാണ് സിപിഎമ്മുകാര്‍. അസ്പൃശ്യത ഇവരില്‍ ഇപ്പോഴുമുണ്ട്. ആദിവാസി ഗോത്ര വിഭാഗങ്ങളുമായി മുഖ്യമന്ത്രി സംവദിക്കുമെന്ന് പറയുന്നു. എന്തിനാണ് ഈ വിഭാഗങ്ങളുടെ പേര് എടുത്ത് പറയുന്നതെന്നും പൊതു സമൂഹവുമായ മുഖാമുഖം നടത്തുമെന്ന് പറയാത്തത് എന്തുകൊണ്ടെന്നും കുമ്മനം
ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: