Categories: Thiruvananthapuram

കരമന ജയന്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അംഗം

Published by

തിരുവനന്തപുരം: ബിജെപി ദേശീയ കൗണ്‍സില്‍ അംഗമായ തിരുവനന്തപുരം പൂജപ്പുര ചെങ്കള്ളൂര്‍ മൈത്രി നഗര്‍ ചന്ദ്രികഭവനില്‍ കരമന ജയനെ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലേക്ക് നിയമിച്ചു. കുമ്മനം രാജശേഖരന്റെ കാലാവധി കഴിഞ്ഞ ഒഴിവിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായി ജയനെ ഭരണസമിതിയിലേക്ക് നിയമിക്കുന്നത്.

ബിജെപി മണ്ഡലം സെക്രട്ടറി, മണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, ബിജെപി ജില്ലാ സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയാണ് കരമന ജയന്‍.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല നിയോജകമണ്ഡലത്തില്‍ മത്സരിച്ചിരുന്നു. ജില്ലയിലെ ചാരിറ്റി രംഗത്ത് സജീവ സാന്നിധ്യമായ കരമന ജയന്‍ ഭാരതീയം ട്രസ്റ്റിന്റെ സ്ഥാപകനും നിലവില്‍ ചെയര്‍മാനുമാണ്. കരമന മേലാറന്നുര്‍ കാട്ടുമേലേതില്‍ ഭാസ്‌കരന്‍ നായരുടേയും വിമലാ ദേവിയുടേയും മകനാണ്. ഭാര്യ: ശ്രീകലമക്കള്‍: അര്‍ജുന്‍ ജെ, വിമല്‍ ജെ. ഭാസ്‌കര്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക