റിയോ ഡി ജനീറോ: ജി 20 വിദേശകാര്യ മന്ത്രിതല യോഗം റിയോ ഡി ജനീറോയില്‍ സമാപിച്ചു. ബ്രസീല്‍ വിദേശകാര്യ മന്ത്രി മൗറോ വിയേരയുടെ അധ്യക്ഷതയില്‍ നടന്ന ദ്വിദിന ചര്‍ച്ചകളില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പങ്കെടുത്തു.
വികസ്വര രാജ്യങ്ങള്‍ തുടര്‍ച്ചയായി ജി 20 ല്‍ അധ്യക്ഷത വഹിക്കുന്നത് എടുത്തുപറഞ്ഞ കേന്ദ്രമന്ത്രി ബ്രസീലിന് എല്ലാ പിന്തുണയും ഭാരതം ഉറപ്പുനല്‍കുന്നതായി അറിയിച്ചു. ജി 20 ദല്‍ഹി പ്രസ്താവന ഓര്‍മിപ്പിച്ച അദ്ദേഹം വികസന ലക്ഷ്യത്തിന് കൂടുതല്‍ ഊന്നല്‍ വേണമെന്നും ആവശ്യപ്പെട്ടു. ദല്‍ഹി പ്രസ്താവനയിലെ ലക്ഷ്യങ്ങള്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണം. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ക്ക് വിപരീതഫലമുണ്ടാക്കുന്ന, ആഗോള വെല്ലുവിളികള്‍ നേരിടാന്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ക്രിയാത്മകവുമായ പരിഹാര മാര്‍ഗങ്ങള്‍ തേടണമെന്ന് വി. മുരളീധരന് ആവശ്യപ്പെട്ടു.
സമ്മേളനത്തില്‍ നിലവിലെ ബഹുമുഖ ഭരണസമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന ഭാരതത്തിന്റെ അഭിപ്രായവും വി. മുരളീധരന് ഉന്നയിച്ചു. ആഗോള ഭരണക്രമത്തില്‍ പൊ
ളിച്ചെഴുത്ത് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയില്‍ സമൂലമായ പരിഷ്കരണം അനിവാര്യമാണെന്നും മാറുന്ന ആഗോള യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ യുഎന്നിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ രക്ഷാസമിതിയുടെയും മള്‍ട്ടിലാറ്ററല്‍ ഡവലപ്മെന്റ് ബാങ്കുകളുടെയും ഘടന പൊളിച്ചെഴുതണം. സമഗ്രവും ക്രിയാത്മകവും ബഹുമുഖവുമായ പരിഷ്കരണങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ഭാരതം – ബ്രസീല്‍- ദക്ഷിണാഫ്രിക്ക കൂട്ടായ്മ (ഐബിഎസ്എ) യിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും കേന്ദ്രമന്ത്രി പങ്കെടുത്തു. ജി 20 ട്രോയ്ക രാജ്യങ്ങളെന്ന നിലയില്‍ ഗ്ലോബല്‍ സൗത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ ഐബിഎസ്എയുടെ പങ്ക് അദ്ദേഹം ഉയര്‍ത്തിക്കാട്ടി. രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കാനും
ധാരണയായി. ഉറുഗ്വെ വിദേശകാര്യ മന്ത്രി ഒമര്‍ പഗനിനി എന്നിവരടക്കം സമ്മേളനത്തിന് എത്തിയ പ്രതിനിധികളുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തി. റിയോ ഡി ജനീറോയിലെ പ്രവാസി ഭാരത സമൂഹവുമായും വി. മുരളീധരന് കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: