വാഷിങ്ടണ്‍: ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി നിര്‍മിച്ച പേടകം ചന്ദ്രനില്‍. ഇന്ട്യുറ്റീവ് മെഷീന്‍സ് നിര്‍മിച്ച നോവ സിലാന്ഡറായ- ഒഡീസിയസാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. 50 വര്‍ഷങ്ങള്‍ക്ക് ശേഷം ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ യുഎസ് നിര്‍മിത സ്പേസ്ക്രാഫ്റ്റാണിത്.
ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നും ആറ് ദിവസം മുമ്പാണ് ഓഡീസിയസ് പുറപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 4.53നാണ് പേടകം ചന്ദ്രന്റെ സൗത്ത് പോളില്‍ ഇറങ്ങി. എന്നാല്‍ പേടകം ഇറങ്ങുന്നതിന് തൊട്ടുമുമ്പ് വിക്ഷേപണ കേന്ദ്രവുമായുള്ള ബന്ധം നഷ്ടമായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഇത് പുനസ്ഥാപിച്ചു.
ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ പരിശോധിച്ചു വരികയാണ്. തുടക്കത്തില്‍ സിഗ്നല്‍ നഷ്ടമായിരുന്നു. പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്. ഒഡീസിയസില്‍ നിന്ന് ആദ്യം ദുര്‍ബലമായ സിഗ്നലുകളാണ് ലഭിച്ചിരുന്നത്. ലാന്‍ഡറുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതോടെയാണ് മെച്ചപ്പെട്ട രീതിയില്‍ സിഗ്നലുകള്‍ ലഭിക്കാന്‍ തുടങ്ങിയത്. ചാന്ദ്ര പ്രതലത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശ്രമത്തിലാണെന്നും മിഷന് ഡയറക്ടര്‍ ടിം ക്രെയിന്‍ അറിയിച്ചു.
ഇനിയുള്ള ഏഴ് ദിവസങ്ങള്‍ ഒഡീസിയസിന് നിര്‍ണായകമാണ്. ചന്ദ്രോപരിതലത്തിലെ കാലാവസ്ഥാ, അന്തരീക്ഷം സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. ഫെബ്രുവരില്‍ 15ന് സപേസ്എക്സിന്റെ ഫാല്‍ക്കല്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഒഡീസിയസിനെ വിക്ഷേപിച്ചത്. സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന നാലാമത്തെ വിക്ഷേപണമാണിത്. ജപ്പാനും ഇസ്രയേലും ഇതിനു മുമ്പ് പരീക്ഷണം നടത്തിയെങ്കിലും വിജയിക്കാനായില്ല. ഇത് കൂടാതെ ഒരു യുഎസ് സ്വകാര്യ കമ്പനിയും ദൗത്യത്തിന് ശ്രമിച്ചെങ്കിലും സാങ്കേതിക തകരാര്‍ മൂലം പരാജയപ്പെട്ടു. 1972ലെ നാസയുടെ അപ്പോളോ 17 മിഷനായിരുന്നു വിജയകരമായ ചാന്ദ്രദൗത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: