കൊച്ചി: ആണ്‍കുട്ടി ജനിക്കാന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടേണ്ട സമയം ചൂണ്ടികാട്ടി ഭര്‍തൃവീട്ടുകാര്‍ നല്കിയ കുറിപ്പില്‍ നടപടി വേണമെന്ന ആവശ്യവുമായി യുവതി ഹൈക്കോടതിയില്‍. ഗര്‍ഭസ്ഥ ശിശുവിന്ന്റെ ലിംഗ നിര്‍ണയം വിലക്കുന്ന നിയമമനുസരിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും യുവതിയുടെ ഹര്‍ജിയിലുണ്ട്. കൊല്ലം സ്വദേശിനി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി.
മൂവാറ്റുപുഴ സ്വദേശിയുമായി യുവതിയുടെ വിവാഹം 2012 ലായിരുന്നു. വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ചേര്‍ന്ന് ഒരു ഇംഗ്ലീഷ് മാസികയിലെ കുറിപ്പ് നല്കി. ആണ്‍കുഞ്ഞ് ജനിക്കാന്‍ ഏത് സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
കത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും ദാമ്പത്യജീവിതം തകരാതിരിക്കാന്‍ പ്രതികരിച്ചില്ല.പിന്നീട് ഭര്‍ത്താവിനൊപ്പം ലണ്ടനില്‍പോയ യുവതി 2014ല്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി. എന്നാല്‍, തുടര്‍ന്ന് വലിയ മാനസിക പീഡനം നേരിടേണ്ടിവന്നെന്നും പെണ്‍കുട്ടിയായതിനാല്‍ ഭര്‍ത്താവ് യാതൊരു ഉത്തരവാദിത്തവും നിര്‍വഹിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.സാമൂഹ്യ കുടുംബ ക്ഷേമ ഡയറക്ടര്‍ക്ക് പരാതി കൈമാറിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചില്ല.
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തുകയും ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് പെണ്‍കുട്ടിയുടെ അവകാശങ്ങളും അന്തസും ലംഘിക്കുന്നതാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നതിനെതിരെ കോടതി ഇടപെടണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. സര്‍ക്കാറിന്റെ വിശദകരണത്തിനായി ഹര്‍ജി ഹൈക്കോടതി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: