തിരുവനന്തപുരം: കേന്ദ്ര ഗവണ്മെന്റിന് കീഴില്‍ വനിതകള്‍ക്കായുള്ള നാഷണല്‍ സ്കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടും, നെഹ്റു യുവ കേന്ദ്ര സംഘാതനുമായി ചേര്‍ന്ന് 2024 മാര്‍ച്ച് രണ്ടിന് തൊഴില്‍ മേള സംഘടിപ്പിക്കും. കഴക്കൂട്ടം നാഷണല്‍ സ്കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വുമണില്‍ നടക്കുന്ന തൊഴില്‍ മേള രാവിലെ 9.30 ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ഉദ്ഘാടനം ചെയ്യും.
50അധികം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് 3000ല്‍ പരം തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കും. മേളയോടനുബന്ധിച്ചു കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ ഫ്ലാഗ്ഷിപ് പരിപാടികളായ പ്രധാന്‍മന്ത്രി സ്വനിധി, പ്രധാന്‍മന്ത്രി വിശ്വകര്‍മ യോജന, പ്രധാന്‍മന്ത്രി തൊഴില്‍ദായക പദ്ധതി, മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകള്‍ നടക്കും.
തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് രാവിലെ ഒമ്പതു മണിക്ക് കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് എതിര്‍വശത്തുള്ള സ്കില്‍ ട്രെയിനിംഗ് സെന്ററില്‍ എത്തി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ 8301834866 ,8301854866 എന്നീ നമ്പറുകളില്‍ ലഭ്യമാണ്. താല്‍ല്പര്യമുള്ള തൊഴില്‍ ഉടമകള്‍ 9495387866, 9447024571 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: