ന്യൂദല്‍ഹി: പ്രതിപക്ഷപാര്‍ട്ടികളുടെ സഖ്യമായ ഇന്‍ഡി സഖ്യമെന്നാല്‍ മക്കള്‍ രാഷ്‌ട്രീയം എന്ന് തന്നെയാണ് അര്‍ത്ഥം. ഇന്‍ഡി സഖ്യത്തിന്റെ നെടുംതൂണായ കോണ്‍ഗ്രസില്‍ തന്നെ സോണിയാഗാന്ധിയ്‌ക്ക് ശേഷം മകന്‍ രാഹുല്‍ ഗാന്ധിയാണ് പാര്‍ട്ടിയെ നയിക്കുക. മറ്റൊരാള്‍ക്കും എത്ര കഴിവുള്ളവനെങ്കിലും തലപ്പത്തെത്തുക അസാധ്യം.
അതുപോലെ ബീഹാറില്‍ ലാലുപ്രസാദ് യാദവ് കഴിഞ്ഞാല്‍ മകന്‍ തേജസ്വി യാദവ് തന്നെ. ബംഗാളിലാകട്ടെ മമതയ്‌ക്ക് ശേഷം അവരുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയാണ് അവിടുത്തെ മുഖ്യമന്ത്രിയാകുക എന്ന കാര്യം മമത പ്രഖ്യാപിച്ചുകഴിഞ്ഞു.
മഹാരാഷ്‌ട്രയിലെ ശിവസേനയിലാകട്ടെ ഉദ്ധവ് താക്കറെയ്‌ക്ക് ശേഷം മകന്‍ ആദിത്യ താക്കറെയുടെ കൈകളിലായിരിക്കും അധികാരം എന്ന് വ്യക്തം. ജമ്മുകശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സിലെ ഫാറുഖ് അബ്ദുള്ള അയാളുടെ മകന്‍ ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കി വാഴിച്ചിരുന്നു. അതുപോലെ ജമ്മു കശ്മീരിലെ മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയായ പീപ്പിള്‍ഡ് ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹ്ബൂബ മുഫ്തി അച്ഛന്‍ മുഫ്തി മുഹമ്മദ് സയ്യിദിന് ശേഷം മുഖ്യമന്ത്രിയായി. ഇപ്പോള്‍ മകള്‍ ലിതിജ മുഫ്തിയെ മീഡിയ അഡ്വൈസര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നുകഴിഞ്ഞു പതുക്കെ തന്റെ പിന്‍ഗാമിയാക്കുക തന്നെ ലക്ഷ്യം. ചുരുക്കിപ്പറഞ്ഞാല്‍ അധികാരം കുടുംബത്തില്‍ തന്നെ ഒതുക്കി നിര്‍ത്തുന്ന പാര്‍ട്ടികളാണ് ഇന്‍ഡി സഖ്യത്തിലെ ഓരോ പാര്‍ട്ടികളും.
വെള്ളിയാഴ്ചയും ഉത്തര്‍പ്രദേശിലെത്തിയ മോദി പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇൻഡി സഖ്യത്തിന്റെ കുടുംബവാഴ്ചാ രാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇന്‍ഡി സഖ്യം പ്രവർത്തിക്കുന്നത് രാജ്യത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയല്ല, സ്വന്തം കുടുംബത്തിന് വേണ്ടിയാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്. അവരവരുടെ കുടുംബങ്ങൾ നന്നാക്കാനാണ് ഇൻഡി സഖ്യം രാഷ്‌ട്രീയം കൊണ്ടുനടക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘എല്ലാ പിന്നാക്ക വിഭാഗക്കാരും ദളിതരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ജാതിയുടെ പേരിൽ ആളുകളെ പ്രകോപിപ്പിക്കുകയും പോരടിപ്പിക്കുകയും ചെയ്യുന്ന ഇൻഡി സഖ്യം ദളിതർക്കും അവശതകൾ അനുഭവിക്കുന്നവർക്കുമുള്ള പദ്ധതികൾക്കാണ് തടസം നിൽക്കുന്നത്. പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന പേരിൽ സ്വന്തം കുടുംബത്തിന് വേണ്ടിയാണ് അവർ രാഷ്‌ട്രീയം കൊണ്ടുനടക്കുന്നത്’- പ്രധാനമന്ത്രി തുറന്നടിച്ചു.
ബിജെപി സർക്കാർ എല്ലാവർക്കും വേണ്ടിയാണ്. ബിജെപി സർക്കാരിന്റെ പദ്ധതികളും എല്ലാവർക്കും വേണ്ടിയാണ്. ഏവർക്കും ഒപ്പം, ഏവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം എന്നതാണ് ബിജെപി സർക്കാരിന്റെ മന്ത്രം. -മോദി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: