തിരുവനന്തപുരം: പട്ടി പുല്ല് തിന്നുകയുമില്ല, പശുവിനെക്കൊണ്ട് പുല്ല് തീറ്റിക്കുകയുമില്ല എന്ന് എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? ഏതാണ്ട് അതുപോലെയാണ് ഇടത് സര്‍ക്കാറിന്റെ നീക്കം. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്നതാണോ ലൈന്‍? കേരളത്തില്‍ എത്തിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഭാരത് അരിയുടെ വിതരണം നിര്‍ത്തിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിയ്‌ക്കുന്നു എന്ന് പറഞ്ഞാണ് മോദി നല്‍കിയ ഭാരത് അരിയുടെ വിതരണം പലയിടത്തും മുടക്കിച്ചത്.
കിലോയ്‌ക്ക് 29 രൂപയ്‌ക്ക് സുഗമമായി അരിവിതരണം നടക്കുന്നതിനിടയിലായിരുന്നു ഭാരത് അരിയുടെ വിതരണം മുടക്കിയത്. ഭാരത് അരി നിന്ന നില്‍പില്‍ 100 ടണ്‍ വരെയാണ് ഒറ്റയടിക്ക് ചിലയിടങ്ങളില്‍ വിതരണം ചെയ്തത്. അത്രയ്‌ക്ക് ഡിമാന്‍റായിരുന്നു അരിയ്‌ക്ക്.
പകരം കേരളാസര്‍ക്കാര്‍ ഭാരത് അരിയേക്കാള്‍ ഒരു രൂപ വിലക്കുറവില്‍ കെ റൈസ് നല്‍കും എന്നതായിരുന്നു വാഗ്ദാനം. അതും റേഷന്‍ കടകള്‍ വഴി 10 കിലോയെങ്കിലും മോദിയെ തോല്‍പിക്കാല്‍ ഒരു രൂപ കുറവില്‍ അതായത് കിലോയ്‌ക്ക 28 രൂപയ്‌ക്ക് നല്‍കും എന്നതായിരുന്നു വാഗ്ദാനം. പക്ഷെ കാത്ത് കാത്തിരിക്കുകയല്ലാതെ ഇതുവരെ കെ-അരി എത്തിയിട്ടില്ല.
പകരം കെ-റൈസിനെക്കുറിച്ച് നിറയെ വാഴ്‌ത്തുപാട്ടുകള്‍ കേള്‍ക്കുന്നു. സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്നും ആളുകൾക്ക് കെ റൈസ് വാങ്ങാമെന്നാണ് ഒരു പറച്ചില്‍. പുഴുക്കലരിയായാണ് സർക്കാർ കെ റൈസ് എത്തിക്കുക എന്നും കേള്‍ക്കുന്നു. പുഴുക്കലരിയ്‌ക്ക് പുറമേ ചമ്പ, മട്ട എന്നീ മുന്തിയ ഇനങ്ങളും കെ റൈസിന്റെ കൂട്ടത്തിലുണ്ടായിരിക്കുമത്രെ. കേന്ദ്രത്തിന്റെ ഭാരത് അരിയ്‌ക്ക് സമാനമായ രീതിയിൽ അഞ്ച്, പത്ത് കിലോ പായ്‌ക്കറ്റുകളിൽ ആയിരിക്കും അരി ലഭിക്കുക.
വില കുറവായതിനാൽ പെട്ടെന്ന് തന്നെ അരി വിറ്റ് പോകുമെന്നാണത്രെ സർക്കാർ പ്രതീക്ഷിക്കുന്നത്. അതിനാൽ ആന്ധ്രാ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും വീണ്ടും അരിയെത്തിക്കാനുള്ള ചർച്ചകൾ ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുന്നുണ്ടത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: